ബഹ്‌റൈനിലെ ഭക്ഷണശാലകൾ പുലർച്ചെ 3 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം
മനാമ ∙ ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്പ്രകാരം ബഹ്‌റൈനിലെ റസ്റ്ററന്റുകളുടെ പ്രവർത്തനം പുലർച്ചെ 3 മണിയോടെ അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഉത്തരവിട്ടു. പ്രവർത്തന നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നിയമം. ഹോട്ടലുകളിലെയും

മനാമ ∙ ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബഹ്‌റൈനിലെ റസ്റ്ററന്റുകളുടെ പ്രവർത്തനം പുലർച്ചെ 3 മണിയോടെ അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഉത്തരവിട്ടു. പ്രവർത്തന നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നിയമം. ഹോട്ടലുകളിലെയും സ്വതന്ത്ര ടൂറിസ്റ്റ് റസ്റ്ററന്റുകളിലെയും ഭക്ഷണ പാനീയ സേവനങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ഈ സമയത്ത് അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് അൽ സൈറാഫി അറിയിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിർദ്ദേശപ്രകാരം ഇത്തരം ഭക്ഷണശാലകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ സംഗീത പരിപാടികൾ ഉൾപ്പെടെയുള്ളയുള്ള വിനോദ പരിപാടികളും നിരോധിച്ചിരിക്കുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ഭക്ഷണശാലകൾ തരം തിരിച്ചത് പ്രകാരം ഒന്ന് മുതൽ ആറ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്ന സ്‌ഥാപനങ്ങൾക്ക് പുലർച്ചെ 2:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയും കാറ്റഗറി ഏഴ് വിഭാഗത്തിന് പുലർച്ചെ 2:30 മുതൽ വൈകിട്ട് 6:00 വരെയും വിനോദ പരിപാടികൾ നടത്താനുള്ള അനുവാദമില്ല.
കൂടാതെ, സ്വതന്ത്ര ടൂറിസ്റ്റ് റസ്റ്ററന്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിൽ നിന്ന് (ബിടിഇഎ) ലൈസൻസ് നേടിയിരിക്കണം. മാനേജ്മെന്റിൽ മാറ്റം വരുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ സമ്മതം വാങ്ങുകയും ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കേണ്ടതുമാണ് .സ്ഥാപനങ്ങൾ അംഗീകരിച്ച ഹെൽത്ത് ലൈസൻസ് പ്രദർശിപ്പിക്കണമെന്നും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പുതിയ ചട്ടങ്ങൾ നിർബന്ധമാക്കുന്നു.