പ്രവാസി വെല്‍ഫെയര്‍ ദമാം എറണാകുളം-തൃശൂര്‍ ജില്ല കിഴക്കൻ പ്രവിശ്യയിലെ മലയാളികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന പ്രവാസി കലോത്സവത്തിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചു.

പ്രവാസി വെല്‍ഫെയര്‍ ദമാം എറണാകുളം-തൃശൂര്‍ ജില്ല കിഴക്കൻ പ്രവിശ്യയിലെ മലയാളികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന പ്രവാസി കലോത്സവത്തിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ പ്രവാസി വെല്‍ഫെയര്‍ ദമാം എറണാകുളം-തൃശൂര്‍ ജില്ല കിഴക്കൻ പ്രവിശ്യയിലെ മലയാളികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന പ്രവാസി കലോത്സവത്തിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചു. കവിതാരചന, കഥാരചന, പെന്‍സില്‍ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങളാണ് ഒന്നാം ഘട്ടമായി നടന്നത്. അല്‍മുന ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ദമാം പ്രിന്‍സിപ്പൽ കാസിം ഷാജഹാൻ മത്സര രചന സാമഗ്രഹികൾ ദമാം മീഡിയ ഫോറം ഭാരവാഹി നൗഷാദ് ഇരിക്കൂരിന് നൽകി ഉദ്ഘാടനം നിര്‍വഹിച്ചു. 

കലോത്സവത്തിന്റെ രണ്ടാംഘട്ടം വളരെ വിപുലമായി ഒക്ടോബർ 4ന് നടക്കും. സംഘ നൃത്തം, നാടോടി നൃത്തം, മോണോ ആക്ട്, പ്രച്ഛന്ന വേഷം, കോല്‍ക്കളി, ഒപ്പന, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. കിഴക്കൻ പ്രവിശ്യയിലെ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന മത്സരാർഥികളാണ് പങ്കെടുക്കുന്നത്.  

ADVERTISEMENT

ഒന്നാംഘട്ട മത്സരങ്ങള്‍ക്ക് കലോത്സവ ജോയിന്റ് കണ്‍വീനര്‍ മുഹമ്മദ് ബിനാന്‍, ജില്ലാ പ്രസിഡന്റ് സമീഉള്ള, ഷൗക്കത്തലി, ഷെരീഫ് കൊച്ചി, മെഹ്ബൂബ്, അബ്ദുല്ല, നബീല്‍, ബിജു പൂതക്കുളം, റഹീം തിരൂര്‍ക്കാട്, ഷക്കീര്‍ ബിലാവിനകത്ത്,അഷ്‌കര്‍ ഗനി, ഉബൈദ്, സുബൈര്‍ പുല്ലാളൂര്‍, നിസാര്‍ വാണിയമ്പലം, അനീസ മെഹബൂബ്, സുനില സലീം, നസ്‌നി സിനാന്‍, ജസീറ ഫൈസല്‍, എം. ജുമാന, ഫാത്തിമ ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നൽകി. 

English Summary:

Pravasi Welfare Dammam Ernakulam-Thrissur district organized the first phase of Pravasi Kalotsavam.