ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ.

ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ. സീറ്റ് ഇല്ലാത്ത, മടക്കി സൂക്ഷിക്കാവുന്ന ഇ – സ്കൂട്ടറുകൾ ഇനി മെട്രോയിലും കൊണ്ടുപോകാം. ഇ –സ്കൂട്ടറുകൾക്ക് അനുവദിച്ച പരമാവധി ഭാരം 20 കിലോയാണ്. വലുപ്പം 120x70x40 സെന്റിമീറ്റർ. എന്നാൽ, യാത്രകളിൽ കൂടെ കൊണ്ടുപോകാൻ ഇ– സ്കൂട്ടറുകൾക്ക് നിബന്ധനകളുണ്ട്. 

∙ മെട്രോ, ട്രാം സ്റ്റേഷനുകളിലോ പരിസരത്തോ ഇ – സ്കൂട്ടറുകൾ ചാർജ് ചെയ്യാൻ പാടില്ല
∙ മെട്രോ, ട്രാം എന്നിവയ്ക്കുള്ളിൽ വാതിലുകൾ, സീറ്റുകൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് ഒരു തരത്തിലും തടസ്സം ഉണ്ടാക്കരുത്. 
∙ നനഞ്ഞതോ, ചെളി പുരണ്ടതോ ആയ ഇ– സ്കൂട്ടറുകൾ മെട്രോയിൽ കയറ്റില്ല. 
∙ സ്റ്റേഷന് ഉള്ളിലോ, കാൽനടക്കാർക്കുള്ള പാലങ്ങളിലോ ഇ – സ്കൂട്ടർ ഓടിക്കരുത്. മടക്കി കയ്യിൽ പിടിച്ചുകൊണ്ടു തന്നെ പോകണം. 
∙ സ്റ്റേഷനിൽ പ്രവേശിക്കും മുൻപ് സ്കൂട്ടറുകൾ മടക്കി കയ്യിൽ സുരക്ഷിതമായി സൂക്ഷിക്കണം. 
മെട്രോ, ട്രാം എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ഇ – സ്കൂട്ടറിന്റെ പവർ ഓഫ് ചെയ്തു സുരക്ഷിതമാക്കണം. 
∙ മറ്റു യാത്രക്കാർക്കും മെട്രോ സ്റ്റേഷനിലെ ഉപകരണങ്ങൾക്കും അപകടമോ നാശനഷ്ടമോ ഉണ്ടാക്കാൻ സാധ്യതയുള്ള സ്കൂട്ടറിന്റെ ഭാഗങ്ങൾ മൂടി സൂക്ഷിക്കണം. ഹാൻഡിൽ, പെഡൽ തുടങ്ങിയ ഭാഗങ്ങളാണ് പൊതിഞ്ഞു സൂക്ഷിക്കേണ്ടത്.  
∙ മെട്രോയുടെ ഉള്ളിൽ ഇ – സ്കൂട്ടർ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഉപയോഗിക്കുന്ന ആളിനു മാത്രമാണ്. 
∙ കേടായ ബാറ്ററികൾ, ഇരട്ട ബാറ്ററികൾ എന്നിവ സ്കൂട്ടറിൽ ഉണ്ടാവരുത്. 
∙ പരിസ്ഥിതിക്കു ദോഷകരമായ വസ്തുക്കൾ സ്കൂട്ടർ പുറന്തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തണം. 
∙ ബാറ്ററികൾക്ക് രാജ്യാന്തര നിലവാരം പാലിക്കണം. 

ADVERTISEMENT

സാധാരണക്കാർക്ക് ആശ്വാസം 
യാത്രക്കാരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന ഇ– സ്കൂട്ടറിൽനിന്നു തീ പടർന്നതിനെ തുടർന്നാണ് മെട്രോകളിലും ട്രാമുകളിലും നിരോധനം ഏർപ്പെടുത്തിയത്. സ്കൂട്ടറിൽ എത്തി മെട്രോയിൽ യാത്ര തുടർന്നിരുന്ന പതിനായിരക്കണക്കിന് ആളുകൾക്കാണ് തീരുമാനം തിരിച്ചടിയായത്. 

വീട്ടിൽ നിന്ന് അകലെയുള്ള മെട്രോ സ്റ്റേഷനിലേക്ക് ഇ – സ്കൂട്ടറിൽ പോകുന്നവരായിരുന്നു ഭൂരിപക്ഷം പേരും. നിരോധനം വന്നതോടെ യാത്ര ടാക്സികളിലാക്കാൻ പലരും നിർബന്ധിതരായി. ഇത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. നിരോധനം പിൻവലിച്ചതോടെ ഇടത്തരം വരുമാനക്കാർക്ക് വലിയ ആശ്വാസമായി.

English Summary:

RTA lifts e-scooter ban on Dubai Metro and Tram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT