കുവൈത്തില്‍ ശശി തരൂര്‍ എംപിക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി ∙ മലപ്പുറം ജില്ലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം പിടിച്ചതിന്റെ പേരില്‍ ജില്ലയിലെ മുഴുവന്‍ പേരെയും ദേശവിരുദ്ധരാക്കുകയാണ് മുഖ്യമന്ത്രിയെന്ന് ശശി തരൂര്‍ എം.പി. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കാണുന്നത് ബിജെപിയുടെ ഭാഷയാണ്. ഈ പ്രസ്താവ എന്തടിസ്ഥാനത്തിലാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്

കുവൈത്ത് സിറ്റി ∙ മലപ്പുറം ജില്ലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം പിടിച്ചതിന്റെ പേരില്‍ ജില്ലയിലെ മുഴുവന്‍ പേരെയും ദേശവിരുദ്ധരാക്കുകയാണ് മുഖ്യമന്ത്രിയെന്ന് ശശി തരൂര്‍ എം.പി. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കാണുന്നത് ബിജെപിയുടെ ഭാഷയാണ്. ഈ പ്രസ്താവ എന്തടിസ്ഥാനത്തിലാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ ഒഐസിസി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിക്കാമെന്നുള്ള ചില യുഡിഎഫ് സുഹൃത്തകളുടെ അഭിപ്രായം ശരിയല്ല. എന്തു പ്രതിസന്ധി വന്നാലും മറ്റാര്‍ക്കും ജയിക്കാന്‍ കഴിയാത്ത തരത്തില്‍ 45 സീറ്റുകള്‍ 2006-ലെ നിയോജകമണ്ഡല പുനര്‍നിര്‍ണയത്തില്‍ സിപിഎം ക്രമീകരിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി വേണ്ട രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ 2026-ലെ തിരഞ്ഞെടുപ്പിലും അവര്‍ തന്നെ വീണ്ടും വരാന്‍ ആണ് സാധ്യതയെന്നും തരൂർ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ വലിയ മാറ്റമാണ് കണ്ടുവരുന്നത്. വരാന്‍ പോകുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നലിടത്ത് ബിജെപി ഇതര സര്‍ക്കാറുകളാവും വരിക. എന്നാല്‍,ഡല്‍ഹിയില്‍ ഒരുപക്ഷേ ബിജെപി ആയിരിക്കും. കേജരിവാളിന് എതിരെയുള്ള ആരോപണമാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര,ഇക്ബാല്‍ പൂക്കുന്ന് (കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം) എന്നിവര്‍ പ്രസംസിച്ചു.ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള സ്വാഗതവും,കണ്‍വീനര്‍ ബിനു ചെമ്പാലയം നന്ദിയും രേഖപ്പെടുത്തി.