ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.  ലോക അധ്യാപക ദിനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  യുവജനതയെ പരിപോഷിപ്പിക്കുന്നതിനുള്ള അധ്യാപകരുടെ ശ്രമങ്ങൾക്ക്  നന്ദിയും അദ്ദേഹം അറിയിച്ചു.

ദുബായുടെ ഭാവി രൂപപ്പെടുത്തുന്നതിലും ഈ വിദ്യാഭ്യാസ തന്ത്രത്തിന്‍റെ  ദർശനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പങ്കാളികളാണ് അധ്യാപകർ.  നഴ്സറി കേന്ദ്രങ്ങൾ, സ്വകാര്യ സ്കൂളുകൾ, രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മികച്ച അധ്യാപകർക്കാണ് ഗോൾഡൻ വീസ അനുവദിക്കുന്നത്. 

ADVERTISEMENT

ഈ അംഗീകാരം അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം, മികച്ച അക്കാദമിക് ഫലങ്ങളും അംഗീകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്.  ഈ പുതിയ സംരംഭത്തിലൂടെ കഴിവുള്ള അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കുക, വിദ്യാഭ്യാസമേഖലയുടെ ശോഭനമായ ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യങ്ങളാണ്. 

∙ രാഷ്ട്രം നിങ്ങളെ അഭിനന്ദിക്കുന്നു
ഒക്‌ടോബർ 5 ന് യു എ ഇ ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് പ്രമാണിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നേരത്തെ രാജ്യത്തെ അധ്യാപകർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുകയും രാജ്യത്തിനായുള്ള അവരുടെ സമർപ്പിത സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രം നിങ്ങളെ അഭിനന്ദിക്കുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം പറഞ്ഞു.  തലമുറകളെ വാർത്തെടുക്കുന്നതിലും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് എക്‌സിലെ പോസ്റ്റിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.  

ADVERTISEMENT

ഫെബ്രുവരി 28 വിദ്യാഭ്യാസ ദിനമായി ആചരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  കലാ രംഗത്തെ പ്രതിഭകൾ, ആരോഗ്യപ്രവർത്തകർ, ബിസിനസ് സംരംഭകർ എന്നിവർക്കാണ് നിലവിൽ 10 വര്‍ഷത്തെ ഗോൾഡൻ വീസ യുഎഇ നൽകിവരുന്നത്.

English Summary:

UAE to give special honor to expatriate teachers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT