സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ സ്വർണത്തിളക്കത്തിൽ മലയാളി
സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ സ്വർണത്തിളക്കത്തിൽ മലയാളി. കോഴിക്കോട് സ്വദേശി മുട്ടമ്മല്‍ ഷാമിലാണ് മലയാളികളുടെ അഭിമാനമായി സ്വർണ മെഡൽ നേടിയത്.

റിയാദ് ∙ സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ സ്വർണത്തിളക്കത്തിൽ മലയാളി. കോഴിക്കോട് സ്വദേശി മുട്ടമ്മല്‍ ഷാമിലാണ് മലയാളികളുടെ അഭിമാനമായി സ്വർണ മെഡൽ നേടിയത്. ബഹ്‌റൈന്‍ ദേശീയ താരം ഹസന്‍ അദ്‌നാന്‍ ആയിരുന്നു എതിരാളി.
പുരുഷ സിംഗിള്‍സില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഗെയിംസ് നഗരി സാക്ഷിയായത്. പുരുഷ, വനിതാ ബാഡ്മിന്റൻ സിംഗിള്‍സില്‍ ആറു സ്ഥാനങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകള്‍ ഇന്ത്യക്കാര്‍ക്കാണ്. അതില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ മൂന്നെണ്ണം മലയാളികള്‍ നേടിയത് പ്രവാസി മലയാളികൾക്ക് വലിയ അഭിമാനമായി.
വനിതാ സിംഗിള്‍സിലെ ഖദീജ നിസയുടെ ജൈത്ര യാത്ര തുടരുകയാണ്. കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹൈദരാബാദ് സ്വദേശി ഷെയ്ഖ് മെഹദ് ഷാ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ മൂന്നാം തവണയും ബാഡ്മിന്റൻ വിഭാഗത്തിലെ ഏക ഹാട്രിക് സ്വർണ നേട്ടം ഖദീജ നിസക്ക് സ്വന്തമായി.