മനോരമ വിദ്യാരംഭം; 12 വരെ പേര് നൽകാം
ദുബായ് ∙ അറിവിന്റെ വെളിച്ചത്തിലേക്ക് കുഞ്ഞുങ്ങളെ കൈപ്പിടിച്ച് ആനയിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിന് ഇനി ഒരാഴ്ച കൂടി.

ദുബായ് ∙ അറിവിന്റെ വെളിച്ചത്തിലേക്ക് കുഞ്ഞുങ്ങളെ കൈപ്പിടിച്ച് ആനയിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിന് ഇനി ഒരാഴ്ച കൂടി. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജെംസ് വെല്ലിങ്ടൺ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 13ന് രാവിലെ 6 മുതൽ 9.30 വരെയാണ് വിദ്യാരംഭം. ഈ മാസം 12 വരെ പേര് നൽകാം. റജിസ്ട്രേഷൻ സൗജന്യം.
ഗുരുക്കന്മാർ
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരാണ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കുക. ദുബായ് മെട്രോ റെഡ് ലൈനിൽ ഇൻഷുറൻസ് മാർക്കറ്റ് (മഷ്റഖ്) സ്റ്റേഷനും ഇന്റർനെറ്റ് സിറ്റി സ്റ്റേഷനും മധ്യേ അൽസുഫൂഹ്-1ലാണ് ജെംസ് വെല്ലിങ്ടൺ ഇന്റർനാഷനൽ സ്കൂൾ.