ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ
ദുബായ് ∙ വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്.
ദുബായ് ∙ വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്.
ദുബായ് ∙ വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്.
ദുബായ് ∙ വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. എൻജിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാലാണ് പലരും വാഹനം നടുറോഡിൽ നിർത്തിയിടുന്നത്. യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.
ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് കേടായാൽ ഉടൻ പൊലീസിനെ അറിയിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്നും പറഞ്ഞു. നിസ്സാര അപകടങ്ങളിൽ പെടുന്നവർ മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റിയിടണമെന്നും ഓർമിപ്പിച്ചു.