സർട്ടിഫിക്കറ്റുകൾക്കായി ഇ–അറ്റസ്റ്റേഷൻ സൗകര്യം ഒരുക്കി ഖത്തർ വിദേശകാര്യമന്ത്രാലയം
ദോഹ ∙ വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾക്ക് ഇ–അറ്റസ്റ്റേഷൻ സൗകര്യം ഒരുക്കി ഖത്തർ വിദേശകാര്യമന്ത്രാലയം. സ്കൂൾ സർട്ടിഫിക്കറ്റുകള്‍, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം വഴി ലഭ്യമാകുക.

ദോഹ ∙ വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾക്ക് ഇ–അറ്റസ്റ്റേഷൻ സൗകര്യം ഒരുക്കി ഖത്തർ വിദേശകാര്യമന്ത്രാലയം. സ്കൂൾ സർട്ടിഫിക്കറ്റുകള്‍, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം വഴി ലഭ്യമാകുക. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://mofa.gov.qa വഴിയാണ് ഇ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യം ഏർപ്പെടുത്തിയത്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ ഗവൺമെന്റ് സർവീസ് സെന്ററുകളും വിവിധ മന്ത്രാലയം ഓഫിസുകളും സന്ദർശിക്കാതെ തന്നെ പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കോൺസുലാർ വിഭാഗം ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സുബൈഇ അറിയിച്ചു. ഇ–അറ്റസ്റ്റേഷൻ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും വിധമാണ് ഇ അറ്റസ്റ്റേഷൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗ് ഇൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ റിവ്യൂ ചെയ്ത് ഫീസും അടച്ചു കഴിയുന്നതോടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യ ലഭിക്കും. ഖത്തർ പോസ്റ്റ് വഴി തപാൽ മാർഗമോ, അല്ലാതെയോ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷാർഥിക്ക് വാങ്ങാം.
ഖത്തർ പോസ്റ്റ്, സർക്കാർ കോൺടാക്സ് സെൻറർ (109) എന്നിവയുമായി സഹകരിച്ചാണ് 24 മണിക്കൂറും ലഭ്യമാവുന്ന അറ്റസ്റ്റേഷൻ സൗകര്യം ഒരുക്കിയത്. ഭാവിയിൽ കൂടുതൽ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രാലയം ഐ.ടി വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ നഈമി അറിയിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻെറ തുടർച്ചയായാണ് ഈ പുതിയ നീക്കം. ഇ–അറ്റസ്റ്റേഷൻ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പഠന ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഇനി എളുപ്പത്തിൽ ലഭ്യമാകും. കാലതാമസമില്ലാതെ ഇത്തരം സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ്.