അബുദാബി ∙ യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ.

അബുദാബി ∙ യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വിശദീകരിച്ചു.

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കും. പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യുഐഡി നമ്പറാണിത്. ഈ നമ്പർ വച്ചാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുക. പിഴയിൽ ഇളവിന് അപേക്ഷിക്കുന്നതിനും രാജ്യം വിടാനുള്ള എക്സിറ്റ് പാസ് ലഭിക്കുന്നതിനും താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനും ഇത് അനിവാര്യമാണ്. 

ADVERTISEMENT

പാസ്പോർട്ട് അല്ലെങ്കിൽ ഔട്പാസ് ഉപയോഗിച്ച് സ്മാർട്ട് സിസ്റ്റം വഴി അപേക്ഷ നൽകിയാൽ പിഴ ഒഴിവാക്കി എക്സിറ്റ് പെർമിറ്റ് എടുത്ത് രാജ്യം വിടാം. രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമൊരുക്കും. നിലവിലുള്ള സ്പോൺസർഷിപ് തുടരാനോ പുതിയ സ്പോൺസർഷിപ്പിലേക്ക് മാറാനോ അവസരമുണ്ട്. ഈ അപേക്ഷ പരിഗണിച്ചാൽ ഇതുവരെയുള്ള പിഴ ഇളവ് ചെയ്യും. പൊതുമാപ്പ് അവസാനിക്കാൻ ഇനി 3 ആഴ്ച മാത്രമാണുള്ളത്. നിയമലംഘകർ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തണമെന്ന് ഐസിപി ആവശ്യപ്പെട്ടു.

ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താൻ ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ ഓൺലൈൻ വഴി അപേക്ഷിച്ച് ലഭിക്കുന്ന തീയതിയിൽ ഹാജരായാൽ മതിയെന്നും അറിയിച്ചു. വീസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ച് നിയമലംഘകരായി കഴിയുന്നവർ എന്നിവർക്കാണ് പൊതുമാപ്പ് ഉപയോഗിക്കാനാവുക. 

English Summary:

Unique ID for Departing Residents