രണ്ട് വര്‍ഷത്തിനുള്ളിൽ കെഎസ്എഫ്ഇ ഒരുലക്ഷം കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി മാറുമെന്ന് ധനമന്ത്രി
രണ്ട് വര്‍ഷത്തിനുള്ളിൽ കെഎസ്എഫ്ഇ ഒരുലക്ഷം കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി മാറുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
രണ്ട് വര്‍ഷത്തിനുള്ളിൽ കെഎസ്എഫ്ഇ ഒരുലക്ഷം കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി മാറുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
രണ്ട് വര്‍ഷത്തിനുള്ളിൽ കെഎസ്എഫ്ഇ ഒരുലക്ഷം കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി മാറുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
കുവൈത്ത് സിറ്റി ∙ രണ്ട് വര്‍ഷത്തിനുള്ളിൽ കെഎസ്എഫ്ഇ ഒരുലക്ഷം കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി മാറുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ കെഎസ്എഫ്ഇ്ക്ക്. 87,000 കോടിയുടെ ടേണ്‍ഓവറുണ്ട്. ജനങ്ങളുടെ വിശ്വാസം കൊണ്ടുള്ള വളര്‍ച്ചയാണിത്. കെഎസ്എഫ്ഇ പ്രവാസി ചിട്ടി സമാഹരണത്തിന്‍റെ പ്രചരണാര്‍ഥം കുവൈത്തിലെ പ്രവാസി നിക്ഷേപകര്‍ക്കുവേണ്ടി ഷുവൈഖ് ഫ്രീട്രേഡ് സോണിലുള്ള റേയല്‍ സ്യൂട്ട് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുയായിരുന്നു മന്ത്രി.
121 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്, ഇതുവഴി പ്രതിവര്‍ഷം 1800 കോടി രൂപയുടെ വരവുണ്ട്. ഇത് വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് കെഎസ്എഫ്ഇയ്ക്ക് ഉള്ളതെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുമായി സഹകരിച്ചാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി പ്രവര്‍ത്തനം നടത്തുന്നത്. ചിട്ടിപണം മാറ്റി ചെലവഴിക്കാന്‍ സാധിക്കില്ല.
എന്നാല്‍, ചിട്ടിയില്‍ നിന്ന് മിച്ചം വരുന്ന തുക കിഫ്ബിക്ക് നല്‍കും. സാധാരണ ലഭിക്കുന്നതിലും അധികം റിട്ടേണ്‍ കിഫ്ബി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസി ചിട്ടിയിലെ അംഗങ്ങളിലേറെയും. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങള്‍ക്കും പരിഗണിക്കും. കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് നടന്ന് വരുന്നത്. ഇത്തരം കാര്യങ്ങളില്‍ പ്രവാസികളുടെ പങ്കുണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.മന്ത്രിയുടെ നേത്യത്വത്തില്‍ ജ.സി.സി രാജ്യങ്ങളില്‍ പര്യടനം നടത്തി വരുന്നതിന്‍റെ തുടര്‍ച്ചയാണ് അദ്ദേഹം കുവൈത്തിലെത്തിയത്.
വിദേശരാജ്യങ്ങളില്‍ ബിസിനസ് പ്രമോട്ടറുമാരെ നിയമിച്ച് ചിട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. എം.ഡി. എസ് സനല്‍ സ്വാഗതം ആശംസിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യു.പി.ജോസഫ്,എം.സി രാഘവന്‍ എന്നിവര്‍ സന്നിഹിതരായിരന്നു. എജിഎം ഷാജു ഫ്രാന്‍സിസ് പ്രവാസി ചിട്ടി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.