ഗ്ലോബൽ വില്ലേജിലേക്ക് പോകാൻ അജ്മാനിൽ നിന്ന് ബസ് റെഡി
ദുബായ്/അജ്മാൻ ∙ 16ന് തുറക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് അജ്മാനിൽ നിന്ന് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസാർ കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാമെന്നും 16 മുതൽ ബസ് സർവീസ് ആരംഭിക്കുമെന്നും അജ്മാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ദുബായ്/അജ്മാൻ ∙ 16ന് തുറക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് അജ്മാനിൽ നിന്ന് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസാർ കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാമെന്നും 16 മുതൽ ബസ് സർവീസ് ആരംഭിക്കുമെന്നും അജ്മാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഗ്ലോബൽ വില്ലേജിലെ വിസ്മയക്കാഴ്ചകൾ കാണാൻ അജ്മാൻ നിവാസികൾക്ക് കൂടുതൽ എളുപ്പത്തിലെത്താമെന്നതാണ് നേട്ടം.
അൽമുസല്ല ബസ് സ്റ്റേഷനിൽനിന്ന് 3 ബസ്സും ഗ്ലോബൽ വില്ലേജിൽനിന്ന് 3 ബസ്സും ഉൾപ്പെടെ മൊത്തം 6 ബസ്സുകൾ സർവീസ് നടത്തും. ഉച്ച കഴിഞ്ഞ് 2.15നാണ് അജ്മാനിൽനിന്ന് ആദ്യ ബസ് പുറപ്പെടുക. അവസാനത്തേത് 6.15നും. ഗ്ലോബൽ വില്ലേജിൽനിന്ന് 3.45ന് ആദ്യ ബസ്സും പുലർച്ചെ 12.30ന് അവസാന ബസ്സും പുറപ്പെടും. വാരാന്ത്യങ്ങളിൽ പുലർച്ചെ 1.30നായിരിക്കും അവസാന ബസ് ഗ്ലോബൽവില്ലേജിൽനിന്ന് പുറപ്പെടുക.
∙ അജ്മാൻ- അബുദാബി യാത്രയ്ക്ക് 35 ദിർഹം
അജ്മാനിൽനിന്ന് അബുദാബിയിലേക്കും ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് സർവീസ്. തിരികെ അബുദാബിയിൽനിന്ന് രാവിലെ 10 മുതൽ രാത്രി 9.30 വരെ സർവീസുണ്ടാകും. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്.