ഇറ്റാലിയൻ സൂപ്പർ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
ഇറ്റാലിയൻ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2025 ജനുവരി 2 മുതൽ 6 വരെ തലസ്ഥാനമായ റിയാദിൽ ആയിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് കായിക മന്ത്രാലയം അറിയിച്ചു.

റിയാദ് ∙ ഇറ്റാലിയൻ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2025 ജനുവരി 2 മുതൽ 6 വരെ തലസ്ഥാനമായ റിയാദിൽ ആയിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് കായിക മന്ത്രാലയം അറിയിച്ചു. ഇത് അഞ്ചാം തവണയാണ് രാജ്യം ഇറ്റാലിയൻ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്റർ മിലാൻ, എ.സി. മിലാൻ, യുവന്റസ്, അറ്റലാന്റ ബിസി എന്നീ നാല് ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
രാജ്യം മുമ്പ് ഇറ്റാലിയൻ സൂപ്പർ കപ്പിന്റെ നാല് പതിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് 2018 ൽ ജിദ്ദയിൽ നടന്നു. അവിടെ എസി മിലാനെ പരാജയപ്പെടുത്തി യുവന്റസ് കിരീടം നേടി. പിന്നീട് ടൂർണമെന്റ് 2019–ൽ തലസ്ഥാനമായ റിയാദിലേക്ക് മാറ്റി. അവിടെ യുവന്റസിനെ പരാജയപ്പെടുത്തി ലാസിയോ കിരീടം നേടി. മൂന്നാം പതിപ്പ് 2022ലായിരുന്നു. അവിടെ എതിരാളികളായ എസി മിലാനെ പരാജയപ്പെടുത്തിയാണ് ഇന്റർ മിലാൻ വിജയിച്ചത്.
ഏറ്റവും പുതിയ എഡിഷൻ ഈ വർഷം ആദ്യം നടന്നു. അവിടെ ഇന്റർ മിലാന് അവരുടെ എതിരാളിയായ നാപോളിയെ പരാജയപ്പെടുത്തി കിരീടം നിലനിർത്താൻ കഴിഞ്ഞു. ഇറ്റാലിയൻ സൂപ്പർ കപ്പിലെ ഏറ്റവും വിജയകരമായ ടീമാണ് യുവന്റസ്. ഒൻപത് തവണയാണ് ഇവർ വിജയിച്ചത്. ഇറ്റാലിയൻ സൂപ്പർ കപ്പിന്റെ വരാനിരിക്കുന്ന ആതിഥേയത്വം പ്രധാന രാജ്യാന്തര ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ കായിക മേഖലയുടെ തുടർച്ചയായ വിജയത്തിന് അടിവരയിടുന്നു.