പ്രവാസികൾക്ക് ഇനി പോർട്ടൽ വഴി ഭൂനികുതി അടയ്ക്കാം
തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി.

തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി. യുകെ, യുഎസ്, കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്കാണു സൗകര്യം.
വില്ലേജുകളിൽ ഡിജിറ്റൈസ് ചെയ്ത ഭൂവിവരങ്ങൾ പരിശോധിച്ച് പോർട്ടലിൽ സിറ്റിസൻ റജിസ്ട്രേഷൻ നടത്തുകയാണ് ആദ്യം വേണ്ടത്. ഭൂവുടമയുടെ നാട്ടിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇതു നിർവഹിക്കേണ്ടത്. ഭൂമിയുടെ ബ്ലോക്ക്, സർവേ, സബ് ഡിവിഷൻ നമ്പറുകളും ഭൂവുടമയുടെ തണ്ടപ്പേർ നമ്പറും ഇതിന് ആവശ്യമാണ്. കരമടച്ച രസീതിലൂടെ ഇതു മനസ്സിലാക്കാം. നാട്ടിലെ ഫോൺ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു സേവനം പൂർത്തിയാക്കാം.
ഇത് ഉൾപ്പെടെ 12 ഇ സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഭൂമിയിൽ, ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ അറിയുന്ന ഇലക്ട്രോണിക് മോർട്ഗേജ് റിക്കോർഡർ (www.emr.kerala.gov.in,), ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റം (www.lams.revenue.kerala.gov.in),ഏതു ഭൂമിയുടെയും വിവരം തിരയാനുള്ള സൗകര്യം, റവന്യു വകുപ്പ് ഈടാക്കുന്ന കേരള കെട്ടിട നികുതിക്ക് അപ്പീൽ നൽകുന്ന ഓൺലൈൻ സംവിധാനം, റവന്യു റിക്കവറി ഡിജിറ്റൽ പേയ്മെന്റ്, വ്യവസായ - വാണിജ്യ സംരംഭകർക്ക് അവരുടെ നികുതി അടയ്ക്കുന്നതിനും മറ്റും പാൻ ഉപയോഗിച്ചു പോർട്ടലിൽ ലോഗിൻ സൗകര്യം, റവന്യു ഇ- സർവീസ് മൊബൈൽ ആപ്പ്, വില്ലേജ് ഡാഷ്ബോർഡ് ആയ വൊമിസ്, പരാതി തീർപ്പാക്കൽ സംവിധാനം, റവന്യു വകുപ്പ് വഴി നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ, റവന്യു ഇ-കോടതി എന്നിവയും ഇ സേവനങ്ങളുടെ ഭാഗമായി.