ഫീസ് അടച്ചാൽ സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് സൗദി ജവാസത്ത്
റിയാദ്∙ ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ (ജവാസത്ത്) വ്യക്തമാക്കി. പൗരന്മാരെയും പ്രവാസികളെയും ഓൺലൈൻ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ജവാസത്ത് ആഹ്വാനം ചെയ്തു. അബ്ഷർ, അബ്ഷർ ബിസിനസ്, മുഖീം പോർട്ടലുകളിലൂടെ ഫീസ് അടച്ചതിന് ശേഷം

റിയാദ്∙ ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ (ജവാസത്ത്) വ്യക്തമാക്കി. പൗരന്മാരെയും പ്രവാസികളെയും ഓൺലൈൻ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ജവാസത്ത് ആഹ്വാനം ചെയ്തു.
അബ്ഷർ, അബ്ഷർ ബിസിനസ്, മുഖീം പോർട്ടലുകളിലൂടെ ഫീസ് അടച്ചതിന് ശേഷം നടപടികൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. പാസ്‌പോർട്ട് ഇഷ്യൂ/പുതുക്കൽ, റസിഡൻസി ഇഷ്യൂ/പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭ്യമാണ്. എക്‌സിറ്റ്, റിട്ടേൺ, ഫൈനൽ എക്‌സിറ്റ് വീസ തുടങ്ങിയ ഓൺലൈനായി ചെയ്യാൻ കഴിയാത്ത ഇടപാടുകൾക്കായി തവാസുൽ സേവനം ഉപയോഗിക്കാം.