കുവൈത്തിൽ വിദേശ മദ്യവും ലഹരിമരുന്നും കടത്തിയ ആറ് പേർ അറസ്റ്റിൽ; പ്രതികളിൽ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനും
രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ലഹരിമരുന്നും ആഭ്യന്തരമന്ത്രാലയം പിടികൂടി.
രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ലഹരിമരുന്നും ആഭ്യന്തരമന്ത്രാലയം പിടികൂടി.
രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ലഹരിമരുന്നും ആഭ്യന്തരമന്ത്രാലയം പിടികൂടി.
കുവൈത്ത് സിറ്റി ∙ രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ലഹരിമരുന്നും ആഭ്യന്തരമന്ത്രാലയം പിടികൂടി. രണ്ട് സ്വദേശികള്‍, നാല് ഏഷ്യന്‍ വംശജര്‍ അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
വിദേശ നിർമിത മദ്യം 3000 കുപ്പികൾ, ഹാഷിഷ്, കുവൈത്ത് ദിനാർ, യുഎസ് ഡോളർ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം 200,000 കുവൈത്ത് ദിനാർ വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറിയിച്ചു.
∙ കടൽ വഴി കടത്താൻ ശ്രമിച്ച 51 കിലോ ലഹരി മരുന്നും പിടികൂടി
അതേസമയം, കടൽ വഴി കടത്താൻ ശ്രമിച്ച 51 കിലോ ലഹരി മരുന്ന് കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റും ഡ്രഗ് കണ്‍ട്രോളുമായി സഹകരിച്ച് പിടിച്ചെടുത്തു. സമുദ്രാതിർത്തിയിലൂടെ ലഹരിമരുന്ന് കടത്താനുള്ള നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്.