കുവൈത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ഇലക്ട്രോണിക് മാധ്യമങ്ങളും ബ്ലോഗർമാരും കുരുക്കിൽ
വിരമിച്ച ഉദ്യോഗസ്ഥരുടെ എൻഡ്-ഓഫ്-സർവീസ് സംബന്ധിച്ച ഉത്തരവിന് തെറ്റായി വ്യാഖ്യാനിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച 6 ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി ∙ വിരമിച്ച ഉദ്യോഗസ്ഥരുടെ എൻഡ്-ഓഫ്-സർവീസ് സംബന്ധിച്ച ഉത്തരവിന് തെറ്റായി വ്യാഖ്യാനിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച 6 ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കാതെ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഇവർ ഇലക്ട്രോണിക് മീഡിയ റെഗുലേഷൻ നിയമം ലംഘിച്ചുവെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിങ്, പബ്ലിക്കേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ലാഫി അൽ-സുബൈ പറഞ്ഞു.
പ്രസിദ്ധീകരണ നിയമങ്ങള്‍ ലംഘിക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കില്ല. ശക്തമായ നടപടിയാവും ഇത്തരത്തിലുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ മന്ത്രാലയം സ്വീകരിക്കുക. അതുപോലെ, മുൻ എംപി ഷുഹൈബ് അൽ-മുവൈസ്രിയെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച 25-ഓളം ബ്ലോഗർമാർക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്.
മന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ള ഇവരെ കൃത്യതയില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാകാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. പ്രസ്തുത രണ്ട് വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇവ നിഷേധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു