മനാമ∙ ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്‌റൈൻ കോട്ടയ്ക്കടുത്തുള്ള ചരിത്ര സ്ഥലത്താണ് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണത്തിൽ ഖനനത്തിനിടെ കുഴിച്ചിട്ട നിലയിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്. പുരാതന ചൈനയുടേതെന്ന് കരുതപ്പെടുന്ന പാത്രങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ 500  വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്‌റൈൻ കോട്ടയ്ക്കടുത്തുള്ള ചരിത്ര സ്ഥലത്താണ് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണത്തിൽ  ഖനനത്തിനിടെ  കുഴിച്ചിട്ട നിലയിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്.  

പുരാതന ചൈനയുടേതെന്ന് കരുതപ്പെടുന്ന പാത്രങ്ങളുടെയും മറ്റും ഭാഗങ്ങളും  എണ്ണമറ്റ മൺപാത്രങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞതായി പുരാവസ്തു ഡയറക്ടർ ജനറൽ ഡോ സൽമാൻ അൽ മഹാരി  മാധ്യമങ്ങളോട് പറഞ്ഞു.നാണയങ്ങളും  നിരവധി വര്ണങ്ങളോടെയുള്ള  ചില്ലുവളകളുടെ ഭാഗങ്ങളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.ലഭിച്ച സാധനങ്ങൾ ഗവേഷകർ തരാം തിരിച്ച് വൃത്തിയാക്കിയെടുക്കുകയും അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിലേക്ക് മാറ്റുകയും ചെയ്തു.

ADVERTISEMENT

കൂടുതൽ പഠനങ്ങൾക്കായി  ഇവ  മ്യൂസിയം സ്പെഷ്യലിസ്റ്റുകൾക്ക് കൈമാറും.ബഹ്‌റൈൻ കോട്ടയിൽ നിന്ന് ഏകദേശം 250 മീറ്റർ അകലെയാണ് ഇസ്‌ലാമിക കാലഘട്ടത്തിന്‍റെ അവസാനത്തിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ഖനന സ്‌ഥലം .ഡോ അൽ മഹാരിയുടെ നേതൃത്വത്തിൽ ചരിത്ര ഗവേഷകരും വിദ്യാർഥികളും ചേർന്നാണ് ഇത്തരം ഒരു പ്രദേശത്ത് ഗവേഷണം നടത്തിയത് . പഴയ കാലഘട്ടത്തിലെ നിരവധി കെട്ടിടാവശിഷ്ടങ്ങളും പുരാവസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട് .

English Summary:

Archaeologists discovered 500-year-old artifacts in Bahrain.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT