ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്
ഷാർജ ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും.
ഷാർജ ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും.
ഷാർജ ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും.
ഷാർജ ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി.രാജേഷ്, പി.പ്രസാദ്, വി.അബ്ദുൽ റഹ്മാൻ, വി.കെ.ശ്രീകണ്ഠൻ എംപി, എ.കെ.എം.അഷ്റഫ് എംഎൽഎ, പ്രമുഖ വ്യവസായികളായ എം.എ.യൂസഫലി, അബ്ദുൽ ഖാദർ തെരുവത്ത്, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, സോഷ്യൽ വര്‍ക് ലൈസൻസിങ് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ഖലൂദ് അൽ നു ഐമി, അസോസിയേഷൻ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ് ഫ തുടങ്ങിയവർ സംബന്ധിക്കും.
ഘോഷയാത്ര, ചെണ്ടമേളം, പാഞ്ചാരി മേളം, കഥകളി, പുലിക്കളി, തെയ്യം തുടങ്ങിയ തനത് പരിപാടികളും ചെമ്മീൻ ബാൻഡിന്റെ സംഗീത പരിപാടിയുമുണ്ടായിരിക്കും. കൂടാതെ, പൂക്കള മത്സരവും അരങ്ങേറും. 22,000 പേർക്ക് ഓണസദ്യ രാവിലെ 11 ന് ആരംഭിക്കും.
പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി പ്രകാശ്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുരളി എടവന, അനീസ് റഹ്മാൻ നീർവേലി, മുഹമ്മദ് അബൂബക്കർ, നസീർ കുനിയിൽ, സജി മാത്യു മണപ്പാറ, പ്രഭാകരൻ പയ്യുന്നൂർ, കെ.കെ. ത്വാലിബ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.