മനോരമ വിദ്യാരംഭം ദുബായ്; ആദ്യാക്ഷരം കുറിച്ച് ഇരട്ടകൾ
മനോരമ ലേഖകൻ
Published: October 13 , 2024 09:14 AM IST
Updated: October 13, 2024 04:28 PM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ദുബായ് ∙ അറിവിന്റെ അക്ഷരമുറ്റത്തേക്ക് പ്രവാസി കുരുന്നുകളെ ആനയിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിന് തുടക്കമായി. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂളിൽ രാവിലെ 6.30 മുതൽ 9.30 വരെയാണ് വിദ്യാരംഭം. ഇന്ത്യയ്ക്കു പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭമാണ്
Sign in to continue reading

ദുബായ് ∙ മലയാള മനോരമ ദുബായില്‍ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച് ഇരട്ട കുട്ടികളായ ഇവാനയും, ഇയാനയും.കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശികളായ അനുശ്രീ ഷിബിൻ ദമ്പതികളുടെ മക്കളാണ് ഇവർ. അജ്മാനിലാണ് താമസം. കരച്ചിൽ പ്രതീക്ഷിച്ചാണ് വന്നത്, പക്ഷെ അതൊന്നും ഉണ്ടായില്ലെന്ന് അനുശ്രീ പറഞ്ഞു.
അറിവിന്റെ അക്ഷരമുറ്റത്തേക്ക് പ്രവാസി കുരുന്നുകളെ ആനയിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭം ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂളിലാണ് നടന്നത്. 150 ൽ അധികം കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്.
ADVERTISEMENT
ഇന്ത്യയ്ക്കു പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭമാണ് ദുബായിലേത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിച്ചത്. മറുനാട്ടിലാണെങ്കിലും നാടിന്റെ സംസ്കാരവും പൈതൃകവും മുറുകെപ്പിടിച്ചായിരുന്നു ചടങ്ങുകൾ.
എഴുത്തിനിരിക്കുന്ന കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകി.