ഹറൂബ് ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്കേറുന്നു
ജിസാൻ ∙ ജിസാൻ സിറ്റിയിൽ നിന്ന് 110 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നതാണ് ഹറൂബ് ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരുടെ ഒരു പ്രധാന സ്ഥലമായി മാറുന്നു.

ജിസാൻ ∙ ജിസാൻ സിറ്റിയിൽ നിന്ന് 110 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നതാണ് ഹറൂബ് ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഇവിടം ഇന്ന് സന്ദർശകരുടെ പ്രധാന സ്ഥലമായി മാറുകയാണ്.
നിരവധി ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട് ഇവിടെ. വിശ്രമവും മനോഹരമായ അനുഭവങ്ങളും ആഗ്രഹിക്കുന്ന സന്ദർശകരുടെ ഒരു പ്രധാന സ്ഥലമായി ഇവിടം മാറി. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വ്യതിരിക്തമായ വനങ്ങൾ, സുഖകരമായ കാലാവസ്ഥ, അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവയ്ക്ക് ഈ പ്രദേശം പേരുകേട്ടതാണ്.
അതിമനോഹരമായ പ്രകൃതി സൗന്ദര്യം സമൃദ്ധമായ പച്ചപ്പ്, ഇടതൂർന്ന സീസണൽ കാട്ടുചെടികൾ, പച്ച സമതലങ്ങൾ, ഡൂം മരങ്ങൾ നിറഞ്ഞ വനങ്ങൾ എന്നീ മനോഹരമായ കാഴ്ചകൾ ഇവിടെ കാണാനാകും. താഴ്‌വരയുടെ തുടർച്ചയായി ഒഴുകുന്ന തെളിഞ്ഞ ജലം പാറക്കെട്ടുകളിലൂടെ ഒഴുകുന്നു. പക്ഷികളുടെ നിരന്തരമായ ശബ്ദങ്ങൾ, സന്ദർശിക്കുന്ന എല്ലാവർക്കും ആനന്ദകരമായ അനുഭവം പ്രദാനം ചെയ്യുന്നുണ്ട്. മഖാലത്ത് പർവതനിരകൾക്ക് സമീപമാണ് വാദി ഷഹ്ദാനുള്ളത്.