മനോരമ വിദ്യാരംഭം ദുബായ്: അക്ഷരമധുരം നുകർന്ന് കുരുന്നുകൾ മടങ്ങി
ദുബായ് ∙ അപരിചതമായ സ്ഥലത്തെത്തിയ കുരുന്നുകൾ സമ്മാനവും മുറുകെപ്പിടിച്ച് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയത് അക്ഷരമധുരം നുകർന്നതിന്റെ നിർവൃതിയോടെ.
ദുബായ് ∙ അപരിചതമായ സ്ഥലത്തെത്തിയ കുരുന്നുകൾ സമ്മാനവും മുറുകെപ്പിടിച്ച് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയത് അക്ഷരമധുരം നുകർന്നതിന്റെ നിർവൃതിയോടെ.
ദുബായ് ∙ അപരിചതമായ സ്ഥലത്തെത്തിയ കുരുന്നുകൾ സമ്മാനവും മുറുകെപ്പിടിച്ച് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയത് അക്ഷരമധുരം നുകർന്നതിന്റെ നിർവൃതിയോടെ.
ദുബായ് ∙ അപരിചതമായ സ്ഥലത്തെത്തിയ കുരുന്നുകൾ സമ്മാനവും മുറുകെപ്പിടിച്ച് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയത് അക്ഷരമധുരം നുകർന്നതിന്റെ നിർവൃതിയോടെ. പ്രവാസി മലയാളി കുരുന്നുകളുടെ കൊച്ചു വിരലുകൾ മലയാണ്മയെ തൊട്ടറിഞ്ഞ വിദ്യാരംഭ ചടങ്ങ് ദുബായിൽ ഒരുക്കിയത് മലയാള മനോരമ. ചിലർ ചിരിച്ചും ചിലർ കരഞ്ഞും അക്ഷര നൈവേദ്യം ഏറ്റുവാങ്ങി. കൈനിറയെ മിഠായി കിട്ടിയതോടെ ചിലരുടെ വാശിയും പേടിയും നാണവുമെല്ലാം മാറി. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും പിന്നെ സമ്മാനങ്ങളും കൂടിയായതോടെ കുട്ടിപ്പട്ടാളങ്ങൾ ആവേശത്തേരിയിലായി. ചടങ്ങ് നടന്ന ജെംസ് വെല്ലിങ്ടൺ ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഓടിക്കളിച്ചും ചിരിച്ചുല്ലസിച്ചും അവർ ഇന്നത്തെ ദിവസം ധന്യമാക്കി.
രാവിലെ 6.30 നാണ് വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചതെങ്കിലും പുലർച്ചെ തന്നെ മാതാപിതാക്കൾ കുട്ടികളെയുമായി സ്കൂൾ പരിസരത്ത് എത്തിയിരുന്നു. വൈകാതെ കുട്ടികളും രക്ഷിതാക്കളുമായി ഓഡിറ്റോറിയം നിറഞ്ഞു. മുൻ വർഷങ്ങളിൽ വിദ്യാരംഭം കുറിച്ചവരും കൊച്ചനുജനുമായും അനുജത്തിയുമായും എത്തിയിരുന്നു.
ഗൾഫിലെ വേനൽ അവധിയും ഓണവുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധിക നാളുകളാകാത്തതിനാൽ പല കുടുംബങ്ങൾക്കും വിദ്യാരംഭത്തിന് നാട്ടിൽ പോകുക പ്രായോഗികമായിരുന്നില്ല. മാതാപിതാക്കൾ ജോലി ചെയ്യുന്നവരായതിനാൽ പ്രത്യേകിച്ചും. ഈ പശ്ചാത്തലത്തിൽ ജോലി ചെയ്യുന്ന നാട്ടിൽ തന്നെ വിദ്യാരംഭത്തിന് അവസരമൊരുക്കിയ മനോരമയോടുള്ള കടപ്പാടും രക്ഷിതാക്കൾ പങ്കുവച്ചു. ആകെ 201 കുട്ടികൾ പേര് റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 150 ലധികം പേർ ആദ്യാക്ഷരം നുണയാനെത്തി. ഇതിൽ ഇരട്ടക്കുട്ടികളുമുണ്ട്.
ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവ, മലയാളികൾ ഗൃഹാതുരതയോടെ ഓർമിക്കുന്ന അനശ്വര ഗാനങ്ങൾ സമ്മാനിച്ച പ്രിയഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരായിരുന്നു ഗുരുക്കന്മാർ. വയലാർ ശരത് ചന്ദ്ര വർമയെ കാണാനും സെൽഫിയെടുക്കാനും മാത്രം ഒട്ടേറെ പേരെത്തിയിരുന്നു. മലയാള മനോരമയുടെ ദുബായ് വിദ്യാരംഭത്തിൽ ആദ്യമായാണ് അദ്ദേഹം ഗുരുവായി എത്തുന്നത്.
കേരളീയ പരമ്പരാഗത ശൈലിയിലാണ് വേദിയൊരുക്കിയത്. മനോരമ ദുബായ് ചീഫ് റിപോർട്ടർ മിന്റു പി.ജേക്കബ് സ്വാഗതമാശംസിച്ചു. റിതിക രഞ്ജിത് പ്രാർഥനാഗാനം ആലപിച്ചു. കുട്ടികൾ എഴുത്തിനിരുത്തിന്റെ പടം തത്സമയം സർട്ടിഫിക്കറ്റിൽ ഒട്ടിച്ച് രക്ഷിതാക്കൾക്ക് കൈമാറി. കുട്ടികൾക്ക് സമ്മാനമായി ഗുഡ്ഡി ബാഗും നൽകി. പ്രഭാത ഭക്ഷണം കൂടി കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഇന്ത്യക്ക് പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭമാണ് ദുബായിലേത്.