മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് തുടക്കമായി
ദുബായ് ∙ വിജ്ഞാനത്തിന്റെ പുതു ലോകത്തേക്ക് പ്രവാസി കുരുന്നുകളെ കൈപ്പിടിച്ചാനയിക്കാനായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് തുടക്കമായി.
ദുബായ് ∙ വിജ്ഞാനത്തിന്റെ പുതു ലോകത്തേക്ക് പ്രവാസി കുരുന്നുകളെ കൈപ്പിടിച്ചാനയിക്കാനായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് തുടക്കമായി.
ദുബായ് ∙ വിജ്ഞാനത്തിന്റെ പുതു ലോകത്തേക്ക് പ്രവാസി കുരുന്നുകളെ കൈപ്പിടിച്ചാനയിക്കാനായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് തുടക്കമായി.
ദുബായ് ∙ വിജ്ഞാനത്തിന്റെ പുതു ലോകത്തേക്ക് പ്രവാസി കുരുന്നുകളെ കൈപ്പിടിച്ചാനയിക്കാനായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് തുടക്കമായി. റിതിക സഞ്ജിത്തിന്റെ പ്രാർഥനയ്ക്കു ശേഷം മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് അതിഥികളെ സ്വാഗതം ചെയ്തു.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. കോൺസൽ ജനറലിനു പുറമെ മറ്റു ഗുരുക്കന്മാരായ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരും ഭദ്രദീപം കൊളുത്തിയതോടെ പവിത്രമായ ചടങ്ങുകൾക്ക് തുടക്കമായി.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാരംഭ വേദിയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. മൊത്തം 201 പേരാണ് ദുബായിൽ വിദ്യാരംഭത്തിന് റജിസ്റ്റർ ചെയ്തത്. ഇതിൽ 4 ജോഡി ഇരട്ടകളും ഉൾപ്പെടും. ഇന്ത്യയ്ക്കു പുറത്ത് മലയാള മനോരമ ഒരുക്കിയ ഏക വിദ്യാരംഭത്തിനു വേദിയായത് ദുബായ് ജെംസ് വെല്ലിങ്ടൺ ഇന്റർനാഷനൽ സ്കൂൾ ആണ്. മറുനാട്ടിലാണെങ്കിലും നാടിന്റെ സംസ്കാരവും പൈതൃകവും മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ. എഴുത്തിനിരിക്കുന്ന കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും.
ദുബായ് മെട്രൊ റെഡ് ലൈനിൽ ഇൻഷൂറൻസ് മാർക്കറ്റ് (മഷ്റഖ്) സ്റ്റേഷനും ഇന്റർനെറ്റ് സിറ്റി സ്റ്റേഷനും മധ്യെ അൽസുഫൂഹ്-1ലാണ് ജെംസ് വെല്ലിങ്ടൺ ഇന്റർനാഷനൽ സ്കൂൾ. മറുനാട്ടിലെ ജീവിതത്തിരക്കുകളിൽപെട്ട് നാടിനെയും മലയാണ്മയെയും മറന്നുപോകുന്ന പുതുതലമുറയെ നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം ഓർമപ്പെടുത്താൻ മനോരമ ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്താനായി വിവിധ എമിറേറ്റുകളിൽനിന്നുള്ളവരുടെ ഒഴുക്കാണ് ദുബായിലേക്ക്. രാവിലെ 6.30ന് തുടങ്ങുന്ന പരിപാടിയിലേക്ക് 5.30ന് തന്നെ ആളുകൾ സ്കൂളിന് പരിസരത്ത് എത്തി കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാടിന്റെ സംസ്കാരവും പൈതൃകവും മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ. രാവിലെ 9.30 വരെയാണ് വിദ്യാരംഭ ചടങ്ങ്.
വിദ്യാരംഭ വേദിയിലേക്കുള്ള ലൊക്കേഷൻ മാപ്പ്: GEMS Wellington International School https://maps.apple.com/?address=Sheikh%20Zayed%20Rd%20888,%20Dubai,%20United%20Arab%20Emirates&auid=3946553818834774730&ll=25.112065,55.183361&lsp=9902&q=GEMS%20Wellington%20International%20School&t=m