ദുബായ് ∙ തണുപ്പുകാലം വരവായി; യുഎഇയിലെ "അൽ വാസ്മി" സീസൺ ഈ മാസം പകുതിയോടെ ആരംഭിച്ച് ഡിസംബർ 6 വരെ നീണ്ടുനിൽക്കും. ഇത് അറബ് കലണ്ടറിലെ ഏറ്റവും പ്രിയങ്കരവും അനുകൂലവുമായ കാലഘട്ടങ്ങളിലൊന്നാണെന്നും മിതമായ താപനില സവിശേഷതയാണെന്നും അധികൃതർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ വാസ്മി "സഫ്രി" സീസണിനെ പിന്തുടരുകയും "സുഹൈൽ" എന്ന നക്ഷത്രം ഉദിച്ചുയരുമ്പോൾ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്തുവെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് അസ്ട്രോണമി അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. അൽ വാസ്മി സമയത്ത് പകൽ താപനില  മിതമായതായിത്തീരുന്നു. അതേസമയം രാത്രികളിൽ തണുപ്പ് അനുഭവപ്പെടാനും തുടങ്ങും, പ്രത്യേകിച്ച് പ്രഭാതം മുതൽ. സീസൺ പുരോഗമിക്കുമ്പോൾ രാത്രികൾ കൂടുതൽ തണുക്കുന്നു. പകൽ താപനിലയും കുറയുന്നു. 

ADVERTISEMENT

ഡിസംബർ 6ന് അൽ വാസ്മി സീസൺ അവസാനിക്കുന്നത് ശൈത്യകാലത്തിന്റെ തുടക്കമാണ്. ഈ പരിവർത്തനം തണുത്ത മാസങ്ങളുടെ ആരംഭത്തെ അടയാളപ്പെടുത്തുകയും അത് ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. അൽ വാസ്മിയുടെ ആരംഭം നിർണയിക്കാൻ ഗോത്രവർഗമായ ബദുക്കൾ പരമ്പരാഗതമായി തെക്കൻ ചക്രവാളത്തിന് മുകളിൽ സുഹൈലിന്റെയും സിറിയസിന്റെയും വിന്യാസം നിരീക്ഷിക്കുന്നുവെന്ന് അൽ ജർവാൻ വിശദീകരിച്ചു. 

പകൽ സമയത്ത് 30°സെൽഷ്യസും മുതൽ 34°സെൽഷ്യസ് വരെയും രാത്രിയിൽ 12°സെൽഷ്യസ് മുതൽ 18°സെൽഷ്യസ് വരെ താഴുകയും ചെയ്യുന്ന നേരിയ താപനില ചെടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഈ സീസൺ കൃഷിക്ക്  പ്രയോജനകരമാണ്. കൂടാതെ, അൽ വാസ്മി സമയത്ത് പെയ്യുന്ന മഴ ഭൂമിക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം കുറഞ്ഞ ബാഷ്പീകരണ നിരക്ക് ഭൂഗർഭ ജലശേഖരം നിറയ്ക്കാൻ സഹായിക്കുന്നു. 

English Summary:

UAE Set to Welcome ‘Wasmi’ Season, Ushering in Moderate Temperatures

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT