ഒമാനില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
മസ്‌കത്ത് ∙ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറിയാതായും ഒമാന്‍ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസ്‌കത്ത് ∙ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറിയാതായും ഒമാന്‍ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണമേഖല ന്യൂനമര്‍ദം പടിഞ്ഞാറോട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലേക്കും ഏദന്‍ ഉള്‍ക്കടലിലേക്കും നീങ്ങുകയാണ്. ഇത് തീവ്ര ന്യൂനമര്‍ദമായി വികസിക്കുമെന്നും തിങ്കളാഴ്ച രാത്രി മുതല്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ മഴ ലഭിച്ചേക്കും. ദോഫാര്‍, മസ്‌കത്ത്, തെക്കന്‍ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. ഇത് വാദികള്‍ നിറഞ്ഞൊഴുകാനും വെള്ളപൊക്കത്തിനും ഇടയാക്കും.