'നിങ്ങക്കെന്തെങ്കിലും പറ്റിയാല് ചുറ്റിപ്പോകും, ബോഡി അയക്കാനുള്ള തൊന്തരവ് അറിയാഞ്ഞിട്ടാ'; പ്രവാസിമലയാളികൾക്ക് നൊമ്പരമായി രജിലാൽ
ഇന്നലെ യുഎഇയിലെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കേരളവിങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രജിലാലി (51)ന്റെ വിയോഗം മസ്കത്തിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.
ഇന്നലെ യുഎഇയിലെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കേരളവിങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രജിലാലി (51)ന്റെ വിയോഗം മസ്കത്തിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.
ഇന്നലെ യുഎഇയിലെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കേരളവിങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രജിലാലി (51)ന്റെ വിയോഗം മസ്കത്തിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.
മസ്കത്ത് ∙ ഇന്നലെ യുഎഇയിലെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കേരളവിങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രജിലാലി (51)ന്റെ വിയോഗം മസ്കത്തിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. വർഷങ്ങൾക്ക് മുൻപ് ജോലിസംബന്ധമായി യുഎഇയിലേക്ക് താമസം മാറിയെങ്കിലും രജിലാലിന്റെ സുഹൃദ് വലയങ്ങളും ഓർമകളും ഒമാനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സമൂഹമാധ്യമത്തിൽ രസകരമായ കുറിപ്പുകളെഴുതി സജീവമായിരുന്ന ഇദ്ദേഹം മരിക്കും മുൻപ് തന്റെ പേജിൽ കുറിച്ച അവസാന പോസ്റ്റും ഒമാനിലെ ഓർമകളായിരുന്നു.
കേരളവിങ് കൺവീനറയിരുന്ന കാലത്ത് ഒട്ടേറെ തവണ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള കലാ സാംസ്‌കാരിക പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ രജിലാലിന് കഴിഞ്ഞിരുന്നു. മികച്ച നേതൃപാടവവും സംഘാടനമികവും കൊണ്ട് കേരളവിങ്ങിനെ അദ്ദേഹം ഏറെ കാലം മുന്നോട്ടു നയിച്ചു. വ്യക്തമായ രാഷ്ട്രിയനിലപാടുകൾ ഉള്ള കണ്ണൂർ സ്വദേശിയായ രജിലാൽ തന്റെ സൗമ്യമായ ഇടപെടലിലൂടെ രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. അബുദാബിയിലേക്ക് കൂടുമാറിയെങ്കിലും മസ്കത്തിലെ സുഹൃത്തുക്കളുമായി സൗഹൃദം നിലനിർത്തുവാനും അവരുടെ കൂടിച്ചേരലുകളിൽ ഓടിയെത്തുവാനും രജിലാൽ എന്നും ശ്രമിച്ചിരുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇനിയും ഉൾകൊള്ളാനായിട്ടില്ല. രജിലാലിന്റെ ഭാര്യ മായയെയും മക്കളായ ലാൽകിരണിനെയും നിരഞ്ജനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമസന്ധിയിലാണ് അവരെല്ലാം.
ഒട്ടേറെ മലയാളികൾ താമസിക്കുന്ന സഹത്ത് ഒരു ഇന്ത്യൻ സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ടു അത് യാഥാർത്ഥ്യമാക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച രജിലാൽ സഹം ഇന്ത്യൻ സ്കൂളിന്റെ പ്രഥമ പ്രസിഡന്റായിരുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ലോക കേരള സഭാംഗങ്ങളായ വിത്സൻ ജോർജ്ജ്, ബാലകൃഷ്ണൻ കുന്നിമ്മേൽ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാർ, കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ, മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ്കുമാർ, കൈരളി ഒമാൻ തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഒട്ടേറെ സംഘടനകളും വ്യക്തികളും അനുശോചനം അറിയിച്ചു.
ഈ മാസം 11ന് തന്റെ ഒമാൻ ദിനങ്ങളെ ഓർത്തുകൊണ്ട് രജിലാൽ പോസ്റ്റുചെയ്ത കുറിപ്പ്
''ഒരു തണുത്ത വെള്ളിയാഴ്ച. തലേദിവസത്തെ കൂടിച്ചേരലിന്റെ ബാക്കിയെന്നോണം എത്തി നില്‍ക്കുന്നത് മസ്കറ്റ് ഖന്താബ് ബീച്ചില്‍. നേരത്തേ ഇടംപിടിച്ച ആളുകളൊക്കെ കടലിലെ കുളിയ്ക്കൊപ്പം പലവിധ കളികളിലും നേരമ്പോക്കുകളിലും മുഴുകിയിട്ടുണ്ട്.
ചില അശ്ലീല തമാശകളുടെ അവസാനത്തിലാണ് ഞങ്ങളുടെ വര്‍ത്തമാനം സ്വദേശി ചെറുപ്പക്കാര്‍ ഒരുക്കിയ ഫൈബര്‍ വള്ളത്തിലെ കടല്‍ സഞ്ചാരത്തിലേക്ക് എത്തിയത് . അധ്വാനത്തിനനുസരിച്ചുള്ള വരുമാനം മീന്‍പിടുത്തത്തില്‍ നിന്നും കിട്ടാതായതു കൊണ്ടാവും ചെറുപ്പക്കാരെ പുതിയ ജോലിയിലെത്തിച്ചത് എന്നു തോന്നുന്നു.
രണ്ടു കുടുംബത്തെ കുറച്ചു നേരം കടലില്‍ ചുറ്റിക്കുന്നത് എട്ടു റിയാലിന്റെ ഓട്ടമാണ് . ഹിന്ദിയും മലയാളവും അറബിയും കലര്‍ത്തിയുള്ള വിലപേശലില്‍ അതഞ്ചിലെത്തി.
രണ്ടുവയസ്സു തൊട്ടു അമ്പതു വയസ്സുവരെയുള്ള ആറു കുടുംബത്തില്‍പെട്ട യുവതീയുവാക്കള്‍ നിരനിരയായി ചെറു വള്ളത്തില്‍ ഇടംപിടിച്ചു. വള്ളത്തില്‍ ആകെയുള്ള സുരക്ഷാ ഉപകരണം എല്ലാവരുടെയും നെടുവീര്‍പ്പു മാത്രം.
എണ്ണത്തിലെ വര്‍ദ്ധനവ് ഗുണത്തിലെ കുറവായിരിക്കും ഇവിടെ ഉണ്ടാക്കുക എന്ന പ്രത്യയശാസ്ത്ര ചിന്ത വിജയേട്ടനെ അലട്ടിയോ എന്നറിയില്ല, പൊതുവേ വെള്ളത്തിലെ യാത്ര ഒരു പേടിസ്വപ്നമായി കാണുന്ന വിജയേട്ടന്‍ മാത്രം മുന്നോട്ടുവച്ച കാല്‍ പിറകിലാക്കി കരയില്‍ നിന്നും സന്ദര്യം ആസ്വദിക്കാന്‍ തീരുമാനിച്ചു ഫൈബര്‍ വള്ളത്തോടു വിമുഖത കാണിച്ചു.
രണ്ടു വാല്യക്കാര്‍ വള്ളം കടലിലേക്ക് തള്ളി. എഞ്ചിന്‍ താഴ്ത്തി പുറപ്പെടാന്‍ ഒരുങ്ങവേ, പിറകില്‍ നിന്നൊരു വിളി.. വിജയേട്ടനാണ്..
" ഞാനുമുണ്ട് " ..
" അതെന്താ വിജയേട്ടാ തീരുമാനം മാറ്റിയേ" ചോദ്യം രാജേട്ടന്റെ .. ഗൗരവം വിടാതെ വിജയേട്ടന്‍ " അല്ല മനുഷ്യന്മാരുടെ കാര്യല്ലേ, വല്ലതും പറ്റിയിട്ടു പറഞ്ഞിട്ടു കാര്യമില്ല"
" അതായത് രാജാ.. ഞാനിവിടെ ഒറ്റയ്ക്ക് നിന്നിട്ടു നിങ്ങക്കെന്തെങ്കിലും പറ്റിയാല് ചുറ്റിപ്പോകും... കടലാസൊക്കെ ശരിയാക്കി ബോഡി അയക്കാനുള്ള തൊന്തരവ് രാജന് അറിയാഞ്ഞിട്ടാ " !!!