ദുബായ് ∙ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അവരുടെ സേവനങ്ങളിൽ നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ അനലിറ്റിക്സ് സാങ്കേതികതയും സജീവമാക്കുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിലാണ് ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അവരുടെ സേവനങ്ങളിൽ നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ അനലിറ്റിക്സ് സാങ്കേതികതയും സജീവമാക്കുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിലാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുക, നൂതന സേവനങ്ങൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുക എന്നീ  ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ADVERTISEMENT

 ഡിജിറ്റൽ ഭാവിയിലേയ്ക്ക് ദുബായുടെ മുന്നേറ്റം വേഗത്തിലാക്കുന്നതിനും വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എഐ സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സും നിർണായകമാണെന്നും തത്സമയ ഡാറ്റാ വിശകലനം കമ്മ്യൂണിറ്റി ആവശ്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും സഹായിക്കുമെന്നും ജി ഡി ആർ എഫ് എ ദുബായ് തലവൻ ലഫ്.  ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ജിഡിആർഎഫ്എയുടെ സേവനങ്ങളിലെ ആധുനിക സാങ്കേതികത ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ നിലവാരം പുനർനിർവചിക്കുന്നതിനാണ് ശ്രമിക്കുന്നത്. ദുബായിലെ സ്മാർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമായ രീതിയിൽ  ഉപയോക്താക്കൾക്ക് ഈ നടപടിയിലൂടെ ലഭ്യമാകുമെന്ന് ലഫ്. കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു. എഐയുടെ സഹായത്തോടെ ഡാറ്റാ അനലിറ്റിക്സിന് കൂടുതൽ ശക്തി നൽകുന്നത് ഭാവിയിലുള്ള സേവനങ്ങളുടെയും ഇടപാടുകളുടെയും വളർച്ച മുൻകൂട്ടി പ്രവചിക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ഇടയാക്കും.

English Summary:

Services in the GDRFA are being made more advanced with the help of AI.