ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ്ഐബിഎഫ്)യ്ക്ക് ഇന്ന് രാത്രി തിരശ്ശീല വിഴും. വെള്ളി, ശനി ദിവസങ്ങളിൽ അപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അവസാന ദിവസമായ ഇന്നും സന്ദർശക പ്രവാഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ്ഐബിഎഫ്)യ്ക്ക് ഇന്ന് രാത്രി തിരശ്ശീല വിഴും. വെള്ളി, ശനി ദിവസങ്ങളിൽ അപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അവസാന ദിവസമായ ഇന്നും സന്ദർശക പ്രവാഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ്ഐബിഎഫ്)യ്ക്ക് ഇന്ന് രാത്രി തിരശ്ശീല വിഴും. വെള്ളി, ശനി ദിവസങ്ങളിൽ അപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അവസാന ദിവസമായ ഇന്നും സന്ദർശക പ്രവാഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാർജ ∙ അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ്ഐബിഎഫ്)യ്ക്ക് ഇന്ന് രാത്രി തിരശ്ശീല വിഴും. വെള്ളി, ശനി ദിവസങ്ങളിൽ അപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അവസാന ദിവസമായ ഇന്നും സന്ദർശക പ്രവാഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇംഗ്ലിഷ് പുസ്തകങ്ങൾക്ക് വിലക്കുറവ് ഏർപ്പെടുത്തിയ ഒട്ടേറെ സ്റ്റാളുകളുണ്ട്. ഇന്ന് മിക്ക സ്റ്റാളുകളിലും കൂടുതൽ വിലക്കുറവ് ഉണ്ടായേക്കും. മലയാളത്തിലെ മികച്ച എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ സ്വന്തമാക്കാൻ ഏഴാം നമ്പർ ഹാളിലെ മലയാള മനോരമ ബുക് സ്റ്റാളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ മാസം 6 നായിരുന്നു ഷാർജ എക്സ്പോ സെന്ററിൽ ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിച്ച പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചത്. 'പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകർ പങ്കെടുക്കുന്നു. ഇതിൽ ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു തുടങ്ങിയവരാണ് മറ്റു പ്രസാധകർ. ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുന്നത്.
അറിവിന്റെയും സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനമാണ് പുസ്തകമേളയുടെ വിജയത്തിന് കാരണം. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും സിഇഒ അഹമദ് ബിൻ റക്കാദ് അൽ അംറിയും നേതൃത്വം നൽകി.
1,350 ലേറെ പരിപാടികളാണ് 12 ദിവസം നീണ്ടുനിന്ന മേളയിൽ അരങ്ങേറിയത്. ഔദ്യോഗിക അതിഥികളായി 400 എഴുത്തുകാര്‍ അവരുടെ പുതിയ പുസ്തകങ്ങളുമായെത്തി. മലയാളത്തിൽ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കവി പി.പി.രാമചന്ദ്രൻ, മലയാളം തമിഴ് – എഴുത്തുകാരൻ ബി.ജയമോഹൻ, എഴുത്തുകാരായ വിനോയ് തോമസ്, അഖിൽ ധർമ്മജൻ, തമിഴ് സംഗീതജ്ഞൻ ഇളയരാജ, ഇന്ത്യൻ–ഇംഗ്ലിഷ് എഴുത്തുകാരൻ ചേതൻ ഭഗത്, ഹിന്ദി കവി വാസി ഷാ, ബോളിവുഡ് നടി ഹുമ ഖുറേഷി തുടങ്ങിയവർ പങ്കെടുത്തു.
മൊറോക്കോയായിരുന്നു ഇപ്രാവശ്യത്തെ അതിഥി രാജ്യം. അവരുടെ സാഹിത്യ സാംസ്കാരിക പാരമ്പര്യം പ്രദർശിപ്പിക്കാൻ 100 പേർ പങ്കെടുക്കുന്ന 107 പരിപാടികൾ മൊറോക്കോ അവതരിപ്പിച്ചു. ആകെ 2,522 അറബ്, രാജ്യാന്തര പ്രസാധകരും പ്രദർശകരും അവരുടെ ഏറ്റവും പുതിയ തലക്കെട്ടുകളുമായെത്തി. ഇതിൽ 835 അറബ്, 264 വിദേശ പ്രസാധകരാണ്. 234 പ്രസാധകരുമായി ആതിഥേയ രാജ്യമായ യുഎഇ തന്നെയാണ് മുന്നിൽ. ഈജിപ്ത്–172, ലബനൻ–88, സിറിയ –58 എന്നിവർ തുടർ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അറബ് ഇതര രാജ്യങ്ങളിൽ യുകെയാണ് മുന്നിൽ– 81. തൊട്ടുപിന്നിൽ ഇന്ത്യ–52 പ്രസാധകർ. 62 രാജ്യങ്ങൻ അവതരിപ്പിക്കുന്ന 1,357 പരിപാടികളിൽ 250 അതിഥികൾ പങ്കെടുത്തു. കൂടാതെ, ശിൽപശാലകൾ, തത്സമയപാചക പരിപാടി, സംവാദങ്ങൾ, പുസ്തകപ്രകാശനങ്ങൾ, ത്രില്ലർ ഫെസ്റ്റിവൽ, നാടക ശിൽപശാല, പ്രസാധക സമ്മേളനം, ലൈബ്രറി സമ്മേളനം എന്നിവയും അരങ്ങേറി.