സാധാരണക്കാർക്ക് ആശ്രയമായി ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം
മനാമ ∙ സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ 'ബഹ്‌റൈൻ ബസ്' അഥവാ ബഹ്‌റൈൻ പബ്ലിക്ബി ട്രാൻസ്‌പോർട്ട് കമ്പനി (ബി പി ടി സി).
മനാമ ∙ സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ 'ബഹ്‌റൈൻ ബസ്' അഥവാ ബഹ്‌റൈൻ പബ്ലിക്ബി ട്രാൻസ്‌പോർട്ട് കമ്പനി (ബി പി ടി സി).
മനാമ ∙ സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ 'ബഹ്‌റൈൻ ബസ്' അഥവാ ബഹ്‌റൈൻ പബ്ലിക്ബി ട്രാൻസ്‌പോർട്ട് കമ്പനി (ബി പി ടി സി).
മനാമ ∙ സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ 'ബഹ്‌റൈൻ ബസ്' അഥവാ ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (ബി പി ടി സി). ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയയത്തിന്റെ ആഭിമുഖ്യത്തിൽ 2015 ൽ യുകെ ആസ്ഥാനമായുള്ള രാജ്യാന്തര ഗതാഗത ദാതാക്കളായ മൊബിക്കോ ഗ്രൂപ്പ് പിഎൽസിയും ബഹ്‌റൈൻ ആസ്ഥാനമായുള്ള അഹമ്മദ് മൻസൂർ അൽ-ആലി (എഎംഎ)യും തമ്മിലുള്ള സംയുക്ത കരാറിന്റെ ഭാഗമായി ആരംഭിച്ച ഈ ഗാതാഗത സംവിധാനം ഇപ്പോൾ ബഹ്‌റൈനിലെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ്.
ലഭ്യമായ കണക്കുകൾ പ്രകാരം 2024 സെപ്റ്റംബർ വരെ 945.199 യാത്രക്കാരാണ് ബഹ്‌റൈൻ ബസിനെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചതിന് ശേഷം മൊത്തം പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 98,036,021 കവിഞ്ഞു എന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്, പ്രതിദിനം ശരാശരി 31.507 യാത്രക്കാർ എങ്കിലും പൊതു ഗതാഗത സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചത്. 2024 മാർച്ച് മാസം അവസാനിച്ചപ്പോൾ ഒരു ദശലക്ഷത്തിലധികം ട്രിപ്പുകൾ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തുടനീളം 140 ബസുകളാണ് ഇപ്പോൾ സേവനം നടത്തുന്നത്. 26 റൂട്ടുകളിലായി 600 ൽ അധികം ബസ് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകുന്നു. സേവനം ആരംഭിച്ചതിന് ശേഷം മൊത്തം 92.22 ദശലക്ഷം യാത്രകൾ നടത്തിയെന്നാണ് കണക്ക്.
വിരൽത്തുമ്പിൽ വിവരങ്ങൾ അറിയുന്നത് ബസുകളെ ജനകീയമാക്കി
ബഹ്‌റൈനിലെ തിരക്ക് പിടിച്ച റോഡുകളിലൂടെ ബസ് തങ്ങളുടെ സ്റ്റോപ്പിൽ എപ്പോൾ എത്തിച്ചേരും എന്ന് അറിയാനുള്ള ആപ്പ് ഉള്ളത് കൊണ്ട് തന്നെ ബസുകളെ ആശ്രയിക്കുന്നവർക്ക് അധികം കാത്തു നിൽക്കേണ്ടി വരുന്നില്ല എന്നതാണ് ബസുകൾ ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഗോ കാർഡ് എടുക്കുന്നവർക്കുള്ള ഇളവുകളും ബസുകളിൽ തന്നെ റീ ചാർജിങ് സൗകര്യങ്ങൾ ഉള്ളതും ബസുകളുടെ ജനകീയതയ്ക്ക് കാരണമായിട്ടുണ്ട്. ചെറിയ റൂട്ടുകളായാലും ദൈർഘ്യമേറിയവ ആയാലും 300 ഫിൽസ് മാത്രമാണ് നിരക്ക് എന്നതും ബസുകളെ ആളുകൾ ആശ്രയിക്കുന്നതിന് കാരണമാണ്. ഇപ്പോൾ മിക്ക ബസ് സ്റ്റോപ്പുകളും ശീതീകരിച്ചു വരുന്നുമുണ്ട്. ചെറിയ ദൂരത്തിനു പോലും 3 ദിനാർ വരെ സ്വകാര്യ ടാക്സികൾ ഈടാക്കുമ്പോൾ 300 ഫിൽസ് മാത്രം നൽകി വൈഫൈ അടക്കമമുള്ള സംവിധാനത്തോടെ സുഖകരമായ യാത്ര സാധ്യമാക്കാം എന്നതും ബഹ്‌റൈൻ ബസുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു. ഭിന്നശേഷിക്കാർക്ക് വ്യക്തികളെ സഹായിക്കുന്നതിന് ലോ-ഫ്ലോർ ബസുകളും ഉണ്ട്.
ബസ് റൂട്ടുകളിൽ സേവന നിലവാരം വിലയിരുത്തുന്നതിനും പൊതുഗതാഗത ഉപയോക്താക്കളിൽ നിന്നുള്ള അഭ്യർഥനകൾ അവലോകനം ചെയ്യുന്നതിനും ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുമായി സഹകരിച്ച് മന്ത്രാലയം ഇടയ്‌ക്കിടെ സമഗ്രമായ പഠനങ്ങൾ നടത്തിവരുന്നുമുണ്ട്. ഏറ്റവും ഉയർന്ന സുരക്ഷയും ഉപഭോക്തൃ സേവന നിലവാരവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ, രാജ്യാന്തര തലത്തിലുള്ള സുരക്ഷാ പരിപാടികളും നൂതന സാങ്കേതിക വിദ്യകളും പ്രവർത്തികമാക്കിയിട്ടുണ്ട് ബിപിടിസി. മെച്ചപ്പെട്ട യാത്രാനുഭവമാണ് നൽകുന്നതും. ചെറിയ വരുമാനക്കാരായ ആളുകൾ, വീട്ടുജോലിക്കാർ, എന്നിവർ അടക്കമുള്ള ഒരു വലിയ വിഭാഗം ഇപ്പോൾ ബഹ്‌റൈൻ ബസുകളുടെ ഉപഭോക്താക്കളാണ്.