ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്: കേരളത്തെ പ്രതിനിധീകരിച്ച് ഷാർജയിലെ മലയാളി വിദ്യാർഥി
ഈ മാസം 25 മുതൽ 29 വരെ ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഷാർജയിലെ മലയാളി വിദ്യാർഥിയും.
ഈ മാസം 25 മുതൽ 29 വരെ ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഷാർജയിലെ മലയാളി വിദ്യാർഥിയും.
ഈ മാസം 25 മുതൽ 29 വരെ ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഷാർജയിലെ മലയാളി വിദ്യാർഥിയും.
ഷാർജ∙ ഈ മാസം 25 മുതൽ 29 വരെ ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഷാർജയിലെ മലയാളി വിദ്യാർഥിയും. ഷാർജ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസുകാരൻ ആദിൽ ജിമ്മിയാണ് കേരളത്തെ പ്രതിനിധീകരിച്ച് 1000 മീറ്റർ ഓട്ടമത്സരത്തിൽ മത്സരിക്കുന്നത്.
സെപ്റ്റംബർ 28 മുതൽ 30 വരെ കണ്ണൂരിൽ നടന്ന ജില്ലാ തല മത്സരത്തിൽ 1000 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടിയാണ് ആദിൽ സംസ്ഥാനതല മത്സരത്തിൽ യോഗ്യത നേടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 10 മുതൽ 13 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 1000 മീറ്ററിൽ റെക്കോർഡ് നേടിയാണ് ദേശീയ മത്സരത്തിൽ യോഗ്യത നേടിയത്. 2:34:40 എന്ന മികച്ച സമയം കുറിച്ച് ഈ മിടുക്കൻ മീറ്റ് റെക്കോർഡും സ്ഥാപിച്ചു. കഴിഞ്ഞവർഷം യുഎഇ തല മത്സരത്തിൽ 1500, 800 മീറ്ററിൽ ഇരട്ട സ്വർണം നേടുകയും ഇന്ത്യയിലെ റായ്പൂരിൽ നടന്ന സിബിഎസ് ഇ നാഷനൽ മീറ്റിൽ ഇതേ നേട്ട ആവർത്തിക്കുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയെന്നോണം ഈ വർഷവും യുഎഇ ക്ലസ്റ്റർ മീറ്റിൽ ഇതേ ഇനങ്ങളിൽ ഇരട്ട സ്വർണം നേടി.
ഈ മാസം 7 മുതൽ 10 വരെ ഇന്ത്യയിലെ വാരണാസിയിൽ നടന്ന സിബിഎസ് ഇ നാഷനൽ മീറ്റിലും ഇതാവർത്തിച്ചു. കൂടാതെ, 1500 മീറ്ററിൽ 4:03:40 സെക്കൻഡിൽ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ആദിലിന്‍റെ നേട്ടത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ് മിസ്ട്രസ് ഷൈലജ രവി, ദീപ്തി ടോംസി എന്നിവർ അഭിനന്ദനമറിയിച്ചു. ആദിലിൽ മികച്ച ഒരു ഇന്ത്യൻ താരത്തെയാണ് കാണുന്നതെന്ന് സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം തലവനും ആദിലിന്‍റെ മെന്‍ററുമായ ടി.വി.പ്രനോജ് പറഞ്ഞു. സ്കൂൾ മാനേജ്മെന്‍റും ഈ പ്രതിഭയ്ക്ക് മികച്ച പിന്തുണ നൽകിവരുന്നു. പ്രത്യേകിച്ച് പ്രസിഡന്‍റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങൾ എന്നിവർ.
ജിമ്മി ജോസഫ്–റീജ ദമ്പതികളുടെ മകനാണ് ആദിൽ. വൈകാതെ ആദിലിനെ ഇന്ത്യൻ ജഴ്സിയിൽ കാണാനാണ് എല്ലാവരുടെയും ആഗ്രഹം.