കേരള സ്കൂൾ കായികമേളയിലേക്ക് യുഎഇയിലെ 61 പ്രവാസി വിദ്യാർഥികൾ
അബുദാബി∙ കേരള സ്കൂൾ കായികമേളയിൽ യുഎഇയിൽനിന്നുള്ള 61 പ്രവാസി മലയാളി വിദ്യാർഥികൾ പങ്കെടുക്കും. ആദ്യമായി ലഭിച്ച അവസരത്തിൽ തന്നെ പരമാവധി മെഡലുകൾ സ്വന്തമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പ്രവാസി വിദ്യാർഥികൾ.

അബുദാബി∙ കേരള സ്കൂൾ കായികമേളയിൽ യുഎഇയിൽനിന്നുള്ള 61 പ്രവാസി മലയാളി വിദ്യാർഥികൾ പങ്കെടുക്കും. ആദ്യമായി ലഭിച്ച അവസരത്തിൽ തന്നെ പരമാവധി മെഡലുകൾ സ്വന്തമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പ്രവാസി വിദ്യാർഥികൾ. കഴിഞ്ഞ 2 ദിവസമായി ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന മത്സരങ്ങളിൽ മികവു പുലർത്തിയവരാണ് കായികമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
വോളിബോൾ മത്സരത്തിൽ മോഡൽ പ്രൈവറ്റ് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ ടീമുകളാണ് പങ്കെടുക്കുക. അറ്റ്ലറ്റിക്സിൽ ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ് റാസൽഖൈമ, മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി ടീമുകൾ പങ്കെടുക്കും. ബാസ്കറ്റ് ബോളിൽ മോഡൽ പ്രൈവറ്റ് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ എന്നീ ടീമുകളും പങ്കെടുക്കും.
ഫുട്ബോളിൽ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ, ഇന്ത്യൻ സ്കൂൾ ഫുജൈറ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ, മോഡൽ പ്രൈവറ്റ് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നീ ടീമുകൾ പങ്കെടുക്കും. പ്രവാസി വിദ്യാർഥികളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം വൈകിയതിനാൽ പരിമിത വിഭാഗങ്ങളിൽ മാത്രമായിരിക്കും സാന്നിധ്യം. അടുത്ത വർഷം എല്ലാ വിഭാഗങ്ങളിലും പ്രവാസി വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.