മിസ് യുഎഇ ജൂനിയർ: മലയാളി പെൺകുട്ടി മിസ് ഫിറ്റ്നസ് ക്വീൻ
അബുദാബി∙ മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം കോട്ടയം അതിരമ്പുഴ സ്വദേശിനി നയോമി മറിയം ദീപക്കിന്. മത്സരത്തിലെ സെക്കൻഡ് റണ്ണർ അപ് കൂടിയാണ് നയോമി.

ജെംസ് കേംബ്രിജ് ഇന്റർനാഷനൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ടാലന്റ് റൗണ്ടിൽ അൺസ്റ്റോപ്പബിൾ എന്ന ഗാനം ആലപിച്ച് കയ്യടി നേടിയിരുന്നു. വിവിധ രാജ്യക്കാർ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്നു നയോമി.
അബുദാബിയിൽ ജോലി ചെയ്യുന്ന മല്ലശ്ശേരിൽ ദീപക് മാത്യുവിന്റെയും ആൻ ചെറിയാന്റെയും മകളാണ്. സഹോദരി നതാനിയ. തമന്ന മിശ്രയാണ് മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ കിരീടം ചൂടിയത്. ശ്രേയ താക്കൂർ ആണ് ഫസ്റ്റ് റണ്ണർ അപ്.