ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത്
വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം.

കുവൈത്ത് സിറ്റി ∙ വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അറബികിന് പുറമെ മറ്റൊരു ഭാഷയും (ഉദാഹരണത്തിൽ, ഇംഗ്ലിഷും) ഉൾപ്പെടുത്താം.
ഇന്‍വോയ്‌സുകളില്‍ വാങ്ങുന്നയാളുടെ പേര്, തീയതി, വിലാസം, വാങ്ങുന്ന ഇനത്തിന്റെ വിവരണം, അളവ്, വില, ഡെലിവറി തീയതി, സീരിയല്‍ നമ്പര്‍, വിതരണക്കാരന്റെ ഒപ്പും സ്റ്റാംപും എന്നീ വിവരങ്ങള്‍ അടങ്ങിയിരിക്കണമെന്നുംമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പല സ്ഥാപനങ്ങളും ഇൻവോയ്സുകളിൽ ഇംഗ്ലിഷ് ഭാഷ മാത്രം ഉപയോഗിക്കുന്നത് കാരണം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിലെ പ്രധാന കാരണം. അറബിക് ഭാഷയും ഉൾപ്പെടുത്തുന്നതിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഇൻവോയ്സ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.