റീട്ടെയിൽ ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പ് ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു.

റീട്ടെയിൽ ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പ് ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റീട്ടെയിൽ ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പ് ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ റീട്ടെയിൽ ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പ്  ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു. കൂടാതെ, സൗദി റീട്ടെയിൽ വിപണിയിലേക്ക് ഗ്രൂപ്പ് പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. 'മേറ്റ്' അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന്  ചെയർമാൻ എം.പി. അബു ഹാരിസ് പറഞ്ഞു. 

റജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ഉൾപ്പെടെ അസാധാരണമായ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മേറ്റ് റിവാർഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഷക്​ലാൻ ഗ്രൂപ്പ് പുതിയ മാർക്കറ്റിങ് തന്ത്രം ആവിഷ്കരിച്ചിട്ടുണ്ട്. ഇത് കൂടുതൽ ഉപഭോക്തൃ ഇടപെടലുകളും വിശ്വസ്തതയും വർധിപ്പിക്കുമെന്ന് സെയിൽസ് മാനേജർ ഷാജിമോൻ പറഞ്ഞു.

ADVERTISEMENT

 ലോയൽറ്റി പ്രോഗ്രാമുമായി ചേർന്ന്  ഗ്രൂപ്പ് യുഎഇയിലും, പുറത്തും പ്രവർത്തനങ്ങൾ വിപുലീകരിക്കും.  നവംബറിൽ ഡിസ്കവറി ഗാർഡൻസിൽ  പുതിയ ഷക്​ലാൻ സൂപ്പർമാർക്കറ്റ് തുറക്കും. ഇത് പ്രദേശത്ത് താമസിക്കുന്ന വലിയ പ്രവാസി സമൂഹത്തിലേക്കെത്തും. കൂടാതെ,  റിയാദിൽ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും നടക്കും.

1997-ൽ സ്ഥാപിതമായ ഷക്​ലാൻ ഗ്രൂപ്പ് ദുബായിലെ അൽഖൂസിൽ 10 ജീവനക്കാരുമായി ഒരൊറ്റ സൂപ്പർമാർക്കറ്റായി ആരംഭിച്ചു.  ഇന്ന് 1,750-ലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. ദുബായിൽ വിവിധ ഭാഗങ്ങളിലായി 28 ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു.  മാനേജിങ് ഡയറക്ടർ എം.പി. സമീർ എന്നിവരുടെ നേതൃത്വത്തിൽ ഡയറക്ടർമാരായ ഷമീൽ സലാം, എം.പി. ഷിയാസ്, ജനറൽ മാനേജർ കെ.കെ.അബ്ദുൽ റഷീദ്, നിഹാൽ നാസർ, ആദിൽ അബൂ ഹാരിസ്, വി.പി.ഷഫീഖ്  എന്നിവരും ഗ്രൂപ്പിന്റെ നേതൃത്വ സംഘത്തിലുണ്ട്. കമ്പനി പ്രതിദിനം 50,000-ലേറെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.  

English Summary:

Shaklan Retail Group Announces Loyalty Program 'Mate'