ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സന്
ദുബായ്/ കൊച്ചി ∙ പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്.
ദുബായ്/ കൊച്ചി ∙ പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്.
ദുബായ്/ കൊച്ചി ∙ പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്.
ദുബായ്/ കൊച്ചി ∙ പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്. കുഴൂർ വിത്സന്റെ 'ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ'' എന്ന കവിതാ സമാഹാരമാണ് അവാർഡിനു അർഹമായത്. 50,001/- രൂപയും കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ 3ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമായ എൻഎസ്കെകെയാണ് അവാർഡ് സമ്മാനിക്കുന്നത്.
ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണു 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ഇന്ന് ഞാൻ നാളെ നീയാന്‍റപ്പൻ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളുടെ കർത്താവാണു കുഴൂർ വിത്സൺ.