സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു
സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

ജിദ്ദ ∙ സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഈ നടപടിയിലൂടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ലാത്തതിനാൽ സാമ്പത്തിക ലാഭം കൈവരിക്കാനാകും. കൂടാതെ, ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനും സഹായിക്കും. പുതിയ നിയമപ്രകാരം, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 'യുഎസ്ബി ടൈപ്പ്-സി' പോർട്ട് നിർബന്ധമായിരിക്കും.
2026 ഏപ്രിൽ 1 മുതൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് കാര്യമായ സഹായമാകും.