ബിസിനസ് വുമൺ കൗൺസിൽ (എസ്‌ബിഡബ്ല്യുസി) നടത്തിയ നാല് ദിവസത്തെ മുംബൈ–ഷാർജ വ്യാപാര ദൗത്യം സമാപിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ലേഡീസ് ഓർഗനൈസേഷനുമായി (എഫ്ഐസിസിഐ എഫ്എൽഒ) ധാരണാപത്രം ഒപ്പുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ബിസിനസ് വുമൺ കൗൺസിൽ (എസ്‌ബിഡബ്ല്യുസി) നടത്തിയ നാല് ദിവസത്തെ മുംബൈ–ഷാർജ വ്യാപാര ദൗത്യം സമാപിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ലേഡീസ് ഓർഗനൈസേഷനുമായി (എഫ്ഐസിസിഐ എഫ്എൽഒ) ധാരണാപത്രം ഒപ്പുവച്ചു.  

പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, ഇന്ത്യയുടെ സംരംഭകത്വ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക, സാങ്കേതികവിദ്യ, ഫാഷൻ, ഭക്ഷണം, പാനീയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വളർത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എസ്ബിഡബ്ല്യുസി ഡയറക്ടർ മറിയം ബിൻ അൽ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്ബിഡബ്ല്യുസി ഉപദേശക സമിതി അംഗങ്ങളായ ആലിയ തര്യം, മൈത്ത അൽ അൻസാരി എന്നിവരും ഉൾപ്പെടുന്നു.  

ADVERTISEMENT

സുപ്രധാന മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ സൃഷ്ടിക്കുന്നതിനും ഇരു മേഖലകളിലെയും സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുന്നതിനുമുള്ള ധാരണാപത്രത്തിൽ മറിയം ബിൻ അൽ ഷെയ്ഖും എഫ്ഐസിസിഐ എഫ്എൽഒ മുംബൈ ചാപ്റ്റർ ചെയർപേഴ്സൺ അർമീൻ മുഗുൾ ദോർദിയും ഒപ്പുവച്ചു. വ്യവസായ ഭാവി പുനർനിർവചിക്കാനും ഭാവി തലമുറകളെ പ്രചോദിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു.  

യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കാൻ ഷാർജ-ഇന്ത്യ വിമൻ ഇൻ ബിസിനസ് ഫോറം (എസ്‌ബിഡബ്ല്യുസി) ലക്ഷ്യമിടുന്നു. വ്യാപാരത്തിൽ അവരുടെ നേതൃത്വപരമായ റോളുകൾ വികസിപ്പിക്കുന്നതിന് വനിതകളെ ശാക്തീകരിക്കുന്നതിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിച്ചു. എമിറേറ്റിലെ ഫാഷൻ, ജ്വല്ലറി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ പ്രാദേശിക വ്യാപാരികളുമായി നടത്തുന്ന ബി2ബി യോഗങ്ങളും സൈറ്റ് സന്ദർശനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

English Summary:

Business Women Council conducted four-day Mumbai-Sharjah trade mission

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT