ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത ബുദ്ധി (ആര്‍ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) യുടെ സഹായത്തോടെ സേവനം.

ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത ബുദ്ധി (ആര്‍ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) യുടെ സഹായത്തോടെ സേവനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത ബുദ്ധി (ആര്‍ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) യുടെ സഹായത്തോടെ സേവനം. ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ എന്നിവ എ ഐ സഹായത്തോടെ പൂർത്തിയാക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. 2033 നകം പുതിയ ടെർമിനലിന്‍റെ നിർമാണം പൂർത്തിയാക്കുമെന്നും പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കാൻ ഇതിന് ശേഷിയുണ്ടാവുമെന്നും ദുബായ് എയർ പോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത് പറഞ്ഞു.

35 ബില്യൻ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ടെർമിനൽ വരുന്ന സാഹചര്യത്തിൽ 2030 നകം 5,16,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്മാർട്ട് ഗേറ്റുകളിൽ നിന്ന് ബയോ മെട്രിക് സംവിധാനത്തിലേയ്ക്കുള്ള മാറ്റം നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പോൾ ഗ്രിഫിത് പറഞ്ഞു. 

ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന്റെ അകത്തളത്തിന്റെ ഡിസൈൻ. ചിത്രത്തിന് കടപ്പാട്: വാം
ADVERTISEMENT

∙ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും
അൽ മക്തൂം വിമാനത്താവളത്തെ ദുബായ് സർക്കാർ രണ്ടാം ഹബ് എന്ന നിലയിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ അടുത്ത ദശകത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന പ്രതീക്ഷിക്കുന്നു. ഇപ്പോൾ കാർഗോ വിമാനങ്ങളും ചില ബജറ്റ് എയർ ലൈനുകളും മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്.

ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന്റെ ഡിസൈൻ. ചിത്രത്തിന് കടപ്പാട്: വാം

വിമാനത്താവളത്തിന്‍റെ വികസനം ദുബായുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകും. 2030 ആകുമ്പോഴേയ്ക്കും ദുബായ് എയർ പോർട്സ് 89 ബില്യൻ ദിർഹം വരുമാനമുണ്ടാക്കുമെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്‍റെ പഠന റിപോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇത് 62 ബില്യൻ ദിർഹമായിരുന്നു.

English Summary:

Artificial Intelligence Service at Dubai Al Maktoum International Airport

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT