റോഡുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ദുബായ്
ദുബായ് ∙ നഗര റോഡുകളിലെ വരകൾ തെളിക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കിയതായി ദുബായ് ആർടിഎ അറിയിച്ചു.

ദേശീയപാതകൾ, പ്രധാന റോഡുകൾ, പാർപ്പിട മേഖലകൾ, ജംക്‌ഷനുകൾ എന്നിവിടങ്ങളിലെ ട്രാഫിക് സൈനുകളും ലെയ്നുകളും പുതുക്കി. പ്രധാന ജംക്‌ഷനുകളിലെ മഞ്ഞ ബോക്സുകൾക്കും പുതിയ നിറം നൽകി. ഡ്രൈവർമാർക്ക് ലെയ്നുകൾ കൃത്യമായി മനസ്സിലാക്കി വാഹനങ്ങൾ ഓടിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് ഇതെന്ന് റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് പറഞ്ഞു.
പണം നൽകി ഉപയോഗിക്കേണ്ട പാർക്കിങ്, വാഹനങ്ങൾ നിർത്തേണ്ട സ്റ്റോപ് ലൈനുകൾ, വേഗം കുറയ്ക്കുന്നതിന് ആവശ്യമായ ഹമ്പുകൾ, കാൽനടക്കാർക്കുള്ള ക്രോസിങ്, ദിശാസൂചികകൾ എന്നിവയും പുതുക്കി.