ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ വർധിപ്പിക്കണം
ദുബായ് ∙ പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു.

ദുബായ് ∙ പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതിന്റെയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ മുൻനിരയിൽ നിർത്താൻ ലക്ഷ്യമിടുന്ന യുഎഇയുടെ 'ഞങ്ങൾ യുഎഇ 2031' ദർശനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ ചപർച്ചയിൽ പങ്കെടുത്തു.
നിക്ഷേപകർ, സംരംഭകർ, രാജ്യാന്തര കമ്പനികൾ എന്നിവർക്കായി രാജ്യത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപ മന്ത്രാലയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗം അവലോകനം ചെയ്തു. യുഎഇയുടെ ആഗോള മത്സരക്ഷമതയ്ക്ക് സുപ്രധാന മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും നവീകരണത്തിന് പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. എമിറാത്തി പ്രതിഭകളിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത പ്രധാനപ്പെട്ട കാര്യമാണ്. വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. സുസ്ഥിര വളർച്ചയ്ക്കായി സർക്കാരും നിക്ഷേപകരും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് സുതാര്യമായ നയങ്ങൾ, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രാപ്തമാക്കുന്ന നിയമനിർമാണം എന്നിവ ആവശ്യമുള്ള വിദേശ നിക്ഷേപകർക്ക് യുഎഇയുടെ നിക്ഷേപ അന്തരീക്ഷം നിർണായകമാണ്. യുഎൻസിടിഎഡി ആഗോള എഫ്ഡിഐ റിപ്പോർട്ട് 2024 അനുസരിച്ച് യുഎഇയുടെ തന്ത്രപ്രധാനമായ നിക്ഷേപ ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങളാണ് നൽകുന്നത്. 2023-ൽ ഇൻവാർഡ് എഫ്ഡിഐ 30.688 ബില്യൻ യുഎസ് ഡോളറിലെത്തി. 2022-ലെ 22.737 ബില്യൻ യുഎസ് ഡോളറുമായി (83.5 ബില്ല്യൺ ദിർഹം) താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 35 ശതമാനം വളർച്ച. 2023-ൽ എഫ്ഡിഐ വരവിൽ രാജ്യം ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതായും റിപോർട്ട് വ്യക്തമാക്കുന്നു.