സൗദി അറേബ്യയിൽ ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു.

സൗദി അറേബ്യയിൽ ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിൽ ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു. സീറ്റിൽ കാൽ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് എന്നിവയ്ക്ക് യാത്രക്കാർക്ക് പിഴ ഒടുക്കേണ്ടി വരുമെന്നാണ് പുതിയ നിയമം. സീറ്റിൽ കാൽ കയറ്റി വെച്ച് ചവിട്ടിയിരിക്കുന്നതോ, പാദം കുത്തിയിരിക്കുകയോ ചെയ്യുന്നതിന് 400 റിയാൽ പിഴ ഒടുക്കേണ്ടി വരുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

കയ്യോ കാലോ മറ്റ് ശരീരഭാഗങ്ങളോ ട്രെയിനിന്‍റെ വാതിലൂടെയോ ജനാലയിലൂടെയൊ പുറത്തിട്ടു യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. ഇതിന് 400 റിയാൽ പിഴയാണ് ശിക്ഷ കിട്ടുന്നത്. സീറ്റുകളിൽ ബാഗുകളും കെട്ടുകളും സാധനങ്ങളും വച്ചാൽ ആദ്യ തവണ 100 റിയാലും രണ്ടാം തവണ 200 റിയാലും പിഴയായി ഈടാക്കും.

ADVERTISEMENT

അധികൃതർ ആവശ്യപ്പെടുമ്പോൾ ഐഡന്‍റിറ്റി കാർഡ് കാണിക്കാൻ വിസമ്മതിച്ചാൽ യാത്രക്കാരെ ട്രെയിനിൽ നിന്ന് പുറത്താക്കും. ഇന്‍റർസിറ്റി യാത്രകളിൽ നിന്ന് ഇറങ്ങുമ്പോൾ ലംഘനം ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസിന് റഫർ ചെയ്യുകയും ചെയ്യും. ട്രെയിനിൽ പുകവലി നിരോധനം ലംഘിക്കുന്നവർക്ക് 200 റിയാൽ പിഴയും ഉൾപ്പെടുന്നു. ട്രെയിനിലോ സ്റ്റേഷനുകളിലോ റെയിൽവേ സൗകര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള സൈക്കിളുകളോ സ്കേറ്റുകളോ സ്കേറ്റ്ബോർഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാൽ പിഴ ലഭിക്കും.

English Summary:

If you travel with your foot over the seat in Saudi trains, you will have to pay a fine

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT