ദുബായ് ∙ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്.

ദുബായ് ∙ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് അബുദാബിയില്‍ മറ്റൊരു ജോലിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ വീസ നടപടിക്രമങ്ങളെന്തൊക്കെയാണ്. കുടുംബം ഇവിടെയുണ്ടെങ്കില്‍, അവരുടെ സ്പോണ്‍സർ ആ വ്യക്തിയാണെങ്കില്‍ അവരുടെ വീസ ഹോള്‍ഡ് ചെയ്യാനാകുമോ. അറിയാം

യുഎഇയിലെ ഏത് എമിറേറ്റിലാണെങ്കിലും ജോലി കരാർ റദ്ദാക്കപ്പെട്ടാല്‍, അല്ലെങ്കില്‍ ജോലി രാജിവച്ചാല്‍ വ്യക്തിയുടെ വർക്ക് പെർമിറ്റ് തൊഴിലുടമ റദ്ദാക്കണം. ഇതിനായുളള രേഖകള്‍ ഒപ്പിട്ട് നല്‍കിയാല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. 2022 ലെ  കാബിനറ്റ് റെസലൂഷന്‍ നമ്പർ (1)  ആർട്ടിക്കിള്‍ 7 (3) പ്രകാരം 2021 ലെ ഫെ‍ഡറല്‍ ഡിക്രി നിയമം (33 )അനുസരിച്ച് വർക്ക് പെർമിറ്റ് റദ്ദാക്കാനുളള നടപടിക്രമങ്ങള്‍ ഇപ്രകാരമാണ്. 

ADVERTISEMENT

∙ മന്ത്രാലയത്തിന്റെ നിർദ്ദിഷ്ട ചാനലുകളിലൂടെ വർക്ക് പെർമിറ്റ് റദ്ദാക്കാനുളള അപേക്ഷ നൽകണം.
∙ ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കണം
വർക്ക് പെർമിറ്റ് സമയത്ത് പുതുക്കാത്തതിനാല്‍ പിഴയുണ്ടെങ്കില്‍ അത് അടച്ച് തീർക്കണം.
∙ സേവന വേതനഅവകാശങ്ങള്‍ ലഭിച്ചതായി ജീവനക്കാരന്‍ സാക്ഷ്യപ്പെടുത്തണം.
∙ മന്ത്രാലയം അനുശാസിക്കുന്ന മറ്റ് രേഖകള്‍, നടപടികള്‍ പൂർത്തിയാക്കണം.

രേഖകള്‍ സമർപ്പിച്ചാല്‍ വീസ റദ്ദാക്കാനുളള നടപടി ക്രമങ്ങള്‍ ആരംഭിക്കും. കുടുംബത്തിന്റെ സ്പോണ്‍സറാണ് വ്യക്തിയെങ്കില്‍ പുതിയ ജോലി വീസയിലേക്ക് മാറുന്നതുവരെ കുടുംബത്തിന്റെ താമസ വീസ ഹോള്‍ഡ് ചെയ്യാന്‍ സാധിക്കും. വീസ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട മന്ത്രാലയ കേന്ദ്രങ്ങളെ അറിയിക്കാം. 60 ദിവസം ഇങ്ങനെ വീസ ഹോള്‍ഡ് ചെയ്യാന്‍ കഴിയും. ഇതിനിടെ പുതിയ ജോലി വീസ ലഭിച്ചാല്‍ കുടുംബാംഗങ്ങളുടെ സ്പോണ്‍സർഷിപ്പ് മാറ്റാനുളള നടപടിക്രമങ്ങള്‍ ആരംഭിക്കാം. ആമർ സെന്ററുകളിലൂടെ വീസ നടപടിക്രമങ്ങള്‍ നടത്താം. അതല്ലെങ്കില്‍ ദുബായിലെ വീസയാണെങ്കില്‍  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിലൂടെയും അബുദാബിയിലേതാണെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി സേവനത്തിലൂടെയും വീസ നടപടികള്‍ പൂർത്തിയാക്കാം.

English Summary:

Procedure to shift to work in Abu Dhabi - UAE Visa