പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം; തിരക്ക് നേരിടാൻ കൂടുതൽ കൗണ്ടർ, ജീവനക്കാർ
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അധികൃതർ.
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അധികൃതർ.
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അധികൃതർ.
അബുദാബി∙ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അധികൃതർ. അപേക്ഷ സ്വീകരിക്കാൻ കൂടുതൽ കൗണ്ടറുകളും ജീവനക്കാരെയും ചുമതലപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നുമുതൽ പരിശോധന ഊർജിതമാക്കും.
നിയമലംഘകരായി രാജ്യത്തു കഴിയുന്ന വിദേശികൾ 31നകം താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ വേണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവ ആവർത്തിച്ച് ആവശ്യപ്പെട്ടു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വന്തം നാട്ടിലേക്കു പോകുന്നവർക്ക് പുതിയ വീസയിൽ ഏതു സമയവും തിരിച്ചെത്താം. ഇതേസമയം ഇനി പൊതുമാപ്പ് നീട്ടില്ലെന്നും നവംബർ ഒന്നു മുതൽ നടക്കുന്ന ശക്തമായ പരിശോധനയിൽ പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പു നൽകി. ഇങ്ങനെ പിടിക്കപ്പെടുന്നവർ അനധികൃത താമസത്തിനുള്ള മുഴുവൻ പിഴയും അടയ്ക്കേണ്ടിവരുമെന്ന് ആമർ കസ്റ്റമർ ഹാപ്പിനെസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു. അവസാന നിമിഷത്തേക്കു കാത്തുനിൽക്കാതെ എത്രയും വേഗം നടപടി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ജോലി നൽകാൻ ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ സ്വകാര്യ കമ്പനികളുമുണ്ട്.
അപേക്ഷകരെ നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഉടൻ തന്നെ വീസ മാറ്റത്തിനുള്ള സൗകര്യങ്ങളും ചെയ്യും. വീസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, രേഖകളില്ലാതെ യുഎഇയിൽ ജനിച്ച കുഞ്ഞുങ്ങൾ എന്നിവർക്കും നിയമ നടപടി പൂർത്തിയാക്കി കേസ് തീർപ്പായവർക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താം.
അപേക്ഷ നൽകാൻ
അബുദാബിയിൽ അൽ ദഫ്ര, സ്വൈഹാൻ, അൽമഖാം, അൽഷഹാമ എന്നിവിടങ്ങളിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കേന്ദ്രങ്ങളിലും അംഗീകൃത ടൈപ്പിങ് സെന്ററുകളും അപേക്ഷ നൽകാം. ദുബായിൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലോ എമിറേറ്റിൽ ഉടനീളമുള്ള 86 ആമർ സേവന കേന്ദ്രങ്ങളിലോ അപേക്ഷിക്കാം. മറ്റു എമിറേറ്റുകളിൽ ഐസിപി കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. ഇതിനു മുൻപ് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം.
അതേസമയം പൊതുമാപ്പ് അവസാനിക്കാനിരിക്കെ അപേക്ഷകരെ സഹായിക്കാൻ ഇന്ന് ഇന്ത്യൻ കോൺസുലേറ്റ് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തുറന്നുപ്രവർത്തിക്കും. നിയമലംഘകരായ ഇന്ത്യക്കാർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യംവിടുകയോ ചെയ്യണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും ആവശ്യപ്പെട്ടു. വിവരങ്ങൾക്ക്: ടോൾഫ്രീ 800 5111