അൽവത്ബ പക്ഷിസങ്കേതത്തിൽ കയറി അതിക്രമം: 1.65 ലക്ഷം ദിർഹം പിഴ
സംരക്ഷിത പ്രദേശമായ അൽവത്ബ വെറ്റ്ലാൻഡിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയവർക്ക് 1.65 ലക്ഷം ദിർഹം പിഴ ചുമത്തി. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയ്ക്ക് വിഘാതമുണ്ടാക്കിയതിനാണ് കടുത്ത നടപടിയെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.

അബുദാബി∙ സംരക്ഷിത പ്രദേശമായ അൽവത്ബ വെറ്റ്ലാൻഡിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയവർക്ക് 1.65 ലക്ഷം ദിർഹം പിഴ ചുമത്തി. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയ്ക്ക് വിഘാതമുണ്ടാക്കിയതിനാണ് കടുത്ത നടപടിയെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. വിവിധതരം ദേശാടന പക്ഷികൾ ഉൾപ്പെടെ ആയിരക്കണക്കിന് പക്ഷികളുള്ള സ്ഥലമാണ് അൽവത്ബ വെറ്റ്ലാൻഡ് റിസർവ്. 1.2 ലക്ഷം വർഷം പഴക്കമുള്ള ഫോസിൽ ഡ്യൂൺസ് (മണൽശിൽപങ്ങൾ) ഇതിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. ഇതിന് അടുത്തുള്ള അൽവത്ബ ലേക്കിലേക്കും ഫോസിൽ ഡ്യൂൺസിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും സംരക്ഷിത മേഖലയായ വെറ്റ്ലാൻഡ് റിസർവിലേക്ക് നിയന്ത്രണമുണ്ട്.
പ്രജനന കാലഘട്ടങ്ങളിൽ പ്രവേശനവിലക്കുമുണ്ട്. ഈ സമയങ്ങളിൽ ഇത്തിഹാദ് മെട്രോയുടെ ഈ പ്രദേശത്തെ നിർമാണ പ്രവർത്തനം പോലും നേരത്തെ നിർത്തിവച്ചിരുന്നു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ സർക്കാരും ഭരണാധികാരികളും കാണിക്കുന്ന കരുതൽ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
അൽവത്ബ വെറ്റ്ലാൻഡ് റിസർവ്സ്
അബുദാബി നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെ തെക്കുകിഴക്കായി അൽവത്ബയിലാണ് 5 ചതുരശ്ര കി.മീ വിസ്തൃതിയുള്ള പക്ഷിസങ്കേതമായ വെറ്റ്ലാൻഡ് റിസർവ്സ്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ 1998ൽ സ്ഥാപിച്ച പക്ഷിസങ്കേതം 260ലേറെ ഇനം ദേശാടനപക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്. 4000 ഫ്ലെമിങ്കോ, 35 ഇനം ചെടികൾ, 16 ഇനം ഉരഗങ്ങൾ, 10 ഇനം സസ്തിനികൾ എന്നിവയും പക്ഷിസങ്കേതത്തെ സവിശേഷമാക്കുന്നു.