പതാകദിനം മുതൽ ദേശീയദിനം വരെ; സായിദ് ടു റാഷിദ് ആഘോഷം
ദുബായ് ∙ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീളുന്ന ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. പതാക ദിനമായ നവംബർ 3ന് ആരംഭിച്ച് ദേശീയ ദിനമായ ഡിസംബർ 2 വരെയുള്ള ആഘോഷ പരിപാടിക്ക് സായിദ് ടു റാഷിദ് എന്നാണ് പേര്.

ദുബായ് ∙ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീളുന്ന ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. പതാക ദിനമായ നവംബർ 3ന് ആരംഭിച്ച് ദേശീയ ദിനമായ ഡിസംബർ 2 വരെയുള്ള ആഘോഷ പരിപാടിക്ക് സായിദ് ടു റാഷിദ് എന്നാണ് പേര്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിനെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഉത്സവമെന്ന് ദുബായുടെ രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ഇതിന്റെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജിൽ എല്ലാ ദിവസവും കരിമരുന്ന് പ്രകടനമുണ്ടാകും. ബീച്ച് കന്റീൻ, റൈപ് മാർക്കറ്റ്, വിന്റർ വണ്ടർലാൻഡ് തുടങ്ങി സീസണൽ മാർക്കറ്റും ആഗോള ഗ്രാമത്തിലുണ്ടാകും. ഇമറാത്തി വിഭവങ്ങളും ആസ്വദിക്കാം.
∙ ദേശീയദിന പരേഡ്
ഡിസംബർ 2ന് സിറ്റി വാക്കിൽ ദേശീയദിന പരേഡ് നടക്കും. ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഹത്ത ഹെറിറ്റേജ് വില്ലേജിൽ പ്രത്യേക പരിപാടി ഒരുക്കും. ഷിന്ദഗ, ഇത്തിഹാദ് മ്യൂസിയങ്ങളിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
∙ വെടിക്കെട്ട്
ഡിസംബർ 2, 3 തീയതികളിൽ അൽസീഫ്, ദെയ്റ ക്ലോക്ക് ടവർ, സഫാരി പാർക്ക്, ദുബായ് ഫ്രെയിം, ഫെസ്റ്റിവൽ സിറ്റി മാൾ, ജെബിആർ ബീച്ച് എന്നിവിടങ്ങളിൽ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര കലാകാരന്മാർ അണിനിരക്കുന്ന പരമ്പരാഗത നാടോടി നൃത്തങ്ങളും അരങ്ങേറും.
∙ യൂണിയൻ സിംഫണി
എക്സ്പോ സിറ്റിയിൽ യൂണിയൻ സിംഫണി എന്ന പേരിൽ പ്രത്യേക സംഗീത കച്ചേരി അരങ്ങേറും. രാജ്യാന്തര സംഗീതജ്ഞർ നേതൃത്വം നൽകും.