അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്കു ജനങ്ങളെ ആകർഷിച്ച് ദുബായിക്കു പിന്നാലെ അബുദാബിയും ഒരു മാസം നീളുന്ന വ്യായാമ പദ്ധതിക്കു (വോക് 1000) തുടക്കം കുറിക്കുന്നു.

അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്കു ജനങ്ങളെ ആകർഷിച്ച് ദുബായിക്കു പിന്നാലെ അബുദാബിയും ഒരു മാസം നീളുന്ന വ്യായാമ പദ്ധതിക്കു (വോക് 1000) തുടക്കം കുറിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്കു ജനങ്ങളെ ആകർഷിച്ച് ദുബായിക്കു പിന്നാലെ അബുദാബിയും ഒരു മാസം നീളുന്ന വ്യായാമ പദ്ധതിക്കു (വോക് 1000) തുടക്കം കുറിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്കു ജനങ്ങളെ ആകർഷിച്ച് ദുബായിക്കു പിന്നാലെ അബുദാബിയും ഒരു മാസം നീളുന്ന വ്യായാമ പദ്ധതിക്കു (വോക് 1000) തുടക്കം കുറിക്കുന്നു. നവംബർ 1 മുതൽ 30 വരെ നീളുന്ന ക്യാംപെയ്നിൽ 1000 കിലോമീറ്റർ നടത്തത്തിനാണ് ആക്ടീവ് അബുദാബി ആഹ്വാനം ചെയ്തിരിക്കുന്നത്. 

 ∙ നടത്തം ഇതുവഴി
സിലയിൽനിന്ന് ആരംഭിച്ച് ലിവ മരുഭൂമിയിലൂടെ ജബൽ ഹഫീത് കടന്ന് അൽഐൻ വഴി അൽവത്ബയിൽ അവസാനിക്കും വിധമാണ് വോക് 1000 ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്കാരിക, ചരിത്ര, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ ദിവസേന ശരാശരി 33 കിലോമീറ്റർ നടന്ന് ഒരു മാസംകൊണ്ട് 1000 കി.മീ പൂർത്തിയാക്കാനാണ് പദ്ധതി.

Image Credit: Emirates Foundation.
ADVERTISEMENT

∙ കൂട്ടിന് പ്രമുഖർ
മൻസൂർ അൽ ദാഹിരി, ഫൈസൽ അൽകെത്ബി, ഖലീഫ അൽമസ്റൂയി, ആയിഷ അൽമെമാരി, ഖൽഫാൻ അൽകാബി, ഉഹൂദ് അൽ ദാഹിരി, ജുറി ഡുക്കെ, ബെക്കി ഗോസ്നി, താരിക് അഹമ്മദ്, ഡാനിയൽ ടെസ്ഫായ് തുടങ്ങി 10 അത് ലീറ്റുകൾ നടത്തത്തിൽ പങ്കെടുക്കും. 2025 മാർച്ചിൽ ആഗോളതലത്തിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഡോക്യുമെന്ററിയിൽ ഈ ദൃശ്യവും ഉൾപ്പെടുത്തും.

∙ പൊതുജന പങ്കാളിത്തം
വോക് 1000ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങൾക്കും നടത്തത്തിൽ പങ്കാളികളാകാം. ദിവസേന 6000 ചുവടുകൾ നടന്ന് 30 ദിവസത്തെ ചാലഞ്ചിന്റെ ഭാഗമാകണമെന്ന് സാമൂഹിക വികസന മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

ADVERTISEMENT

∙ വാരാന്ത്യ പരിപാടികൾ
ഇതോടനുബന്ധിച്ച് അബുദാബിയിലുടനീളം വിവിധ സ്ഥലങ്ങളിൽ പ്രത്യേക വാരാന്ത്യ പരിപാടികളും സംഘടിപ്പിക്കും. വാക്ക് 1000 ക്യാംപെയ്നിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അതാതു പ്രദേശത്തെ വാരാന്ത്യ പരിപാടികളിൽ പങ്കെടുത്ത് കായിക ക്ഷമത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വനിതകൾക്കും ഭിന്നശേഷിക്കാർക്കും (നിശ്ചയദാർഢ്യമുള്ളവർ) പ്രത്യേക പരിപാടികൾ ഉണ്ടാകും.

അബുദാബിയുടെ സാംസ്കാരിക പൈതൃകവും ചരിത്ര പ്രാധാന്യ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് നടത്ത പാത തയാറാക്കിയിരിക്കുന്നത്. ബൈനൂന ഹുബാറ പക്ഷി സങ്കേതവും അൽ സാദിം ഒബ്സർവേറ്ററിയും ഇതിൽ ഉൾപ്പെടും. ജനങ്ങളുടെ ആരോഗ്യസുരക്ഷയും സന്തോഷ സൂചികയും ഉയർത്തുകയാണ് ലക്ഷ്യം.  ഒത്തൊരുമയുള്ള സമൂഹത്തിന്റെ ഭാഗമാകണമെന്ന് എമിറേറ്റ്സ് ഫൗണ്ടേഷൻ സിഇഒ അഹ്മദ് താലിബ് അൽഷംസി പറഞ്ഞു.  ഇതു ജനങ്ങളിൽ ഗുണപരമായ മാറ്റം വരുത്താൻ സഹായിക്കുമെന്നും പറഞ്ഞു.  

ADVERTISEMENT

അബുദാബിയിലുടനീളമുള്ള താമസക്കാർക്ക്  പങ്കെടുക്കാവുന്ന അവസരം സൃഷ്ടിക്കുന്നതിൽ  അഭിമാനമുണ്ടെന്ന് ആക്ടീവ് അബുദാബി സ്ഥാപകൻ മൻസൂർ അൽ ദാഹിരി പറഞ്ഞു. ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. 

ആരോഗ്യകരമായ ജീവിതശൈലി വളർത്താനും സമൂഹത്തെ ശക്തിപ്പെടുത്താനും ക്ഷേമം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് പ്യുവർ ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഷൈസ്ത ആസിഫ് പറഞ്ഞു. സാമൂഹിക വികസന വിഭാഗം, അബുദാബി പൊലീസ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഒരു മാസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ളവരുടെ നഗരമാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ 30 ദിവസം നീളുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് 26ന് തുടക്കം കുറിച്ചിരുന്നു. ദിവസേന 30 മിനിറ്റ് വ്യായാമം ചെയ്ത് കായികക്ഷമത വീണ്ടെടുക്കുന്ന ഈ പരിപാടി നവംബർ 24 വരെ തുടരും.

English Summary:

Active Abu Dhabi, an Initiative by Emirates Foundation and PureHealth, Launches "Walk 1000"