അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിൽ ദീപാവലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. ധൻതേരസ് പ്രാർഥനകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.

അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിൽ ദീപാവലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. ധൻതേരസ് പ്രാർഥനകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിൽ ദീപാവലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം.  ധൻതേരസ് പ്രാർഥനകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓൺലൈൻ വഴി വിശ്വാസികൾക്ക് ഇതിൽ പങ്കെടുക്കാം. വ്യാഴാഴ്ച ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പ്രാർഥനകളിൽ നേരിട്ട് പ്രവേശനം അനുവദിച്ചു. ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള അന്നക്കൂട്ട് നവംബർ 2, 3 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ക്ഷേത്രത്തിലെ ആദ്യ ദീപാവലി ആഘോഷവും ഹിന്ദു പുതുവത്സരാഘോഷവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ദീപാവലിക്ക് ആയിരക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് പ്രതീക്ഷ. മരുഭൂമിയിലെ താമര, മയിലുകൾ, രാമ സേതു പാലം, കൈലാസ പർവതം തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങൾ ആലേഖനം ചെയ്ത നൂറുകണക്കിന് വെജിറ്റേറിയൻ വിഭവങ്ങൾ 2 ദിവസമായി നടക്കുന്ന അന്നക്കുട്ടിൽ പ്രദർശിപ്പിക്കും. 

ADVERTISEMENT

തിരക്കു മുന്നിൽ കണ്ട് ക്ഷേത്രം അധികാരികൾ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. ക്ഷേത്രം തുറന്ന് 7 മാസത്തിനകം 15 ലക്ഷത്തിലേറെ പേർ സന്ദർശിച്ചു. ക്ഷേത്രത്തിന്റെ രൂപകൽപന, സംസ്കാരം, എൻജിനീയറിങ് എന്നിവയ്ക്കായി നിരവധി ദേശീയ, രാജ്യാന്തര അവാർഡുകളും നേടിയിരുന്നു.

പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം
 ∙ 
ക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി www.mandir.ae വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
 ∙ അൽ ഷഹാമ എഫ്-1 പാർക്കിങിലാണ് വാഹനം പാർക്ക് ചെയ്യേണ്ടത്. 
 ∙ പാർക്കിങ് സ്ഥലത്തുനിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചും ഷട്ടിൽ ബസ് സർവീസ് ഉണ്ടാകും.
 ∙ ബാഗുകൾ, ലോഹ വസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കൊണ്ടുവരരുത്
 ∙ സന്ദർശനത്തിന് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും എടുത്തേക്കാം.

ADVERTISEMENT

 ∙ ഇന്ന്
ധൻതേരസ് (രാത്രി 7:15 മുതൽ 8:30 വരെ ഓൺലൈനിൽ)
 ∙ ഒക്ടോബർ 31 
ദീപാവലി ഉത്സവം (രാവിലെ 9 മുതൽ രാത്രി 9 വരെ)
 ∙ നവംബർ 2, 3
അന്നക്കുട്ട് (രാവിലെ 9 മുതൽ രാത്രി 9 വരെ

English Summary:

BAPS Hindu Temple in Abu Dhabi Gears up for Diwali Celebration, Issues Guidelines

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT