ഒറ്റപ്പാലം ∙ കംബോഡിയയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെട്ട മലയാളി യുവാക്കൾക്കു സുരക്ഷിതമായി നാട്ടിലെത്താൻ സഹായകമായത് കാനഡയിലെ വിദ്യാർഥിയായ ഒറ്റപ്പാലം സ്വദേശിയുടെ അവസരോചിത ഇടപെടൽ.

ഒറ്റപ്പാലം ∙ കംബോഡിയയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെട്ട മലയാളി യുവാക്കൾക്കു സുരക്ഷിതമായി നാട്ടിലെത്താൻ സഹായകമായത് കാനഡയിലെ വിദ്യാർഥിയായ ഒറ്റപ്പാലം സ്വദേശിയുടെ അവസരോചിത ഇടപെടൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ കംബോഡിയയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെട്ട മലയാളി യുവാക്കൾക്കു സുരക്ഷിതമായി നാട്ടിലെത്താൻ സഹായകമായത് കാനഡയിലെ വിദ്യാർഥിയായ ഒറ്റപ്പാലം സ്വദേശിയുടെ അവസരോചിത ഇടപെടൽ. പൂളയ്ക്കാപറമ്പ് രാധാ നിലയത്തിൽ കുളങ്കരത്തൊടി സിദ്ധാർഥ് (21) ആണ് തൊഴിൽതട്ടിപ്പിന് ഇരയായ യുവാക്കൾക്കു രക്ഷകനായത്.

ജോലി വാഗ്ദാനം ചെയ്യപ്പെട്ടു കംബോഡിയയിൽ എത്തിയ മലയാളികളോട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും മറ്റുമാണു കമ്പനി നിർദേശിച്ചത്. ഇതു നിരസിച്ചതോടെ യുവാക്കൾ തടവിലാക്കപ്പെട്ടു. ക്രൂരമായ മർദനങ്ങളും നേരിട്ടു. ഒളിപ്പിച്ചുവച്ചിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഇവർ സുഹൃത്തായ വടകര സ്വദേശി അർജുനെ ബന്ധപ്പെട്ട് അവസ്ഥ വിശദീകരിച്ചു.

ADVERTISEMENT

അർജുന്റെ സുഹൃത്താണ് സൈബർ വിദഗ്ധൻ കൂടിയായ ഒറ്റപ്പാലം സ്വദേശി സിദ്ധാർഥ്. തൊഴിൽ തട്ടിപ്പിനിരയായവരുമായി ഫോണിൽ സംസാരിച്ച സിദ്ധാർഥ് ഇവരു‌ടെ പാസ്പോർട്ട് രേഖകളും മറ്റും അപ്‌ലോഡ് ചെയ്ത് എംബസിക്കു കൈമാറി. എംബസിയിലെ മലയാളി ഉദ്യോഗസ്ഥനുമായി സംസാരിച്ച ശേഷമായിരുന്നു നടപടികൾ.

തടവിലാക്കപ്പെട്ടവരിൽ ഏറെയും വടകര സ്വദേശികളാണെന്നിരിക്കെ കെ.കെ.രമ എംഎൽഎയുമായും സിദ്ധാർഥ് ഫോണിൽ ബന്ധപ്പെട്ടു. വിഷയം മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രിയും ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിലെത്തി. ഇതിനിടെയായിരുന്നു യുവാക്കളെ മറ്റൊരു കമ്പനിയിലേക്കു മാറ്റാൻ ശ്രമം. ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇവർ രക്ഷപ്പെട്ട ശേഷം സിദ്ധാർഥുമായി ബന്ധപ്പെട്ടു.

ADVERTISEMENT

വിമാനത്താവളത്തിലേക്കു പോകാൻ തീരുമാനിച്ചിരുന്ന ഇവരോട് ഇന്ത്യൻ എംബസിയിലേക്കു പോകണമെന്ന നിർദേശം നൽകിയതും സിദ്ധാർഥാണ്. ഇക്കാര്യം എംബസി ഉദ്യോഗസ്ഥരുമായി സിദ്ധാർഥ് വീണ്ടും സംസാരിച്ചു. എംബസിയിൽ എത്തിയ മലയാളികൾ പിന്നീടു സുരക്ഷിതരായി നാട്ടിലെത്തി.

ഒറ്റപ്പാലം പൂളയ്ക്കാപറമ്പ് കുളങ്കരത്തൊടിയിൽ സജീവ് – ശുഭ ദമ്പതികളുടെ മകനായ സിദ്ധാർഥ് കാനഡയിൽ ഇന്ററാക്ടീവ് മീഡിയ വെബ് ഡിസൈനിങ് വിദ്യാർഥിയാണ്. തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്താണു കഴിഞ്ഞ 3നു 8 മലയാളി യുവാക്കളെ ചിലർ കംബോഡിയയിലേക്കു കൊണ്ടുപോയത്. 7 പേർ നാട്ടിലെത്തിയെങ്കിലും ഒരാൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടപ്പാണ്.

English Summary:

Siddharth intervenes: Youths trapped in Cambodia Escaped

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT