റിയാദ് മൃഗശാല തിരികെ എത്തുന്നു; പ്രവേശനം സൗജന്യം
കൂടുതൽ കൗതുക കാഴ്ചകളും വിസ്മയങ്ങളും വിജ്ഞാനവുമൊരുക്കി റിയാദ് മൃഗശാല തിരികെ എത്തുന്നു. റിയാദ് സീസൺ 24 ന്റെ ഭാഗമായാണ് ബുധനാഴ്ച മുതൽ വീണ്ടും മൃഗശാല തുറന്നുകൊടുക്കുന്നത്. എല്ലാപ്രായത്തിലുമുള്ളവരെയും ആകർഷിക്കുന്ന തരത്തിലുള്ള വിനോദ , വിജ്ഞാന, സാഹസിക അനുഭവങ്ങളുള്ള സംഭവങ്ങളും പരിപാടികളാണ് റിയാദ് മൃഗശാലയിലുള്ളത്.

റിയാദ് ∙ കൂടുതൽ കൗതുക കാഴ്ചകളും വിസ്മയങ്ങളും വിജ്ഞാനവുമൊരുക്കി റിയാദ് മൃഗശാല തിരികെ എത്തുന്നു. റിയാദ് സീസൺ 2024ന്റെ ഭാഗമായാണ് ബുധനാഴ്ച മുതൽ വീണ്ടും മൃഗശാല തുറന്നുകൊടുക്കുന്നത്. എല്ലാപ്രായത്തിലുള്ളവരെയും ആകർഷിക്കുന്ന തരത്തിലുള്ള വിനോദ, വിജ്ഞാന, സാഹസിക അനുഭവങ്ങളുള്ള പരിപാടികളാണ് റിയാദ് മൃഗശാലയിലുള്ളത്. യഥാർഥ ആവാസവ്യവസ്ഥയെ അനുകരിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടുകളിൽ വിവിധ മൃഗങ്ങളുമായി ഇടപഴകാനും സാധിക്കും.
മുതലകളെ കാണാനായ് 'ക്രോക്കോ കേവ്', വൈവിധ്യമാർന്ന വിദേശ പക്ഷികളെയും കിളികളെയും പ്രദർശിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് അവയുമായി നേരിട്ട് ഇടപഴകി അവയ്ക്ക് തീറ്റ നൽകാനും കഴിയും. കംഗാരു സ്ക്വയറിൽ, കംഗാരുമൃഗങ്ങൾക്കൊപ്പം ചിത്രങ്ങൾ എടുക്കാനും സാധിക്കും. പാർക്ക് ഒരു പുതിയ പക്ഷി പ്രദർശനവും നടത്തുന്നുണ്ട്.
സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീബുക്ക് പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്ന പാർക്ക് 161,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് രൂപം നൽകിയിട്ടുള്ളത്. വിവിധ ഇനങ്ങളിൽപെട്ട 1,400-ലധികമുള്ള മൃഗങ്ങളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. സന്ദർശകർക്കായി പ്രവർത്തന സമയം മുഴുവൻ മൊബൈൽ ഫുഡ്കോർട്ടുകളും, ഔട്ട്ലെറ്റുകളും ധാരാളം സജ്ജീകരിച്ചിട്ടുണ്ട്.