പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനും ഇടവക പെരുന്നാളിനും കൊടിയേറി
ഷാർജ ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനും ഇടവകയുടെ പെരുന്നാളിനും കൊടിയേറി.

ഷാർജ ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനും ഇടവകയുടെ പെരുന്നാളിനും കൊടിയേറി. വികാരി ഡോ.ഷാജി ജോർജ് ഏബ്രഹാം കോറെപ്പിസ്കോപ്പാ കൊടിയേറ്റി. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒരുക്ക ധ്യാനത്തിനു സഹവികാരി ഫാ. ജിജോ രാജൻ പുതുപ്പള്ളിയും ധ്യാന പ്രസംഗങ്ങൾക്ക് ഫാ.മാത്യു ജോൺ, ദുബായ് ഇടവക വികാരി ഫാ.അജു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
ഇന്ന് ഫാ. ഉമ്മൻ മട്ടക്കൽ നിരണം, നാളെ ബത്തേരി ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ ബർണബാസ് എന്നിവർ പ്രഭാഷണം നടത്തും. നവംബർ 2ന് രാവിലെ ഡോ.ഷാജി ജോർജ് ഏബ്രഹാം കോറെപ്പിസ്കോപ്പാ കുർബാന അർപ്പിക്കും. വൈകിട്ട് സന്ധ്യാ നമസ്കാരവും പെരുന്നാൾ പ്രദക്ഷിണവും നടക്കും. അഹമ്മദാബാദ് ദദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് പ്രഭാഷണം നടത്തും. നവംബർ 3ന് രാവിലെ 7ന് ഡോ. ഗീവർഗീസ് മാർ തെയോഫിലോസിന്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന നടക്കും. തുടർന്ന് നേർച്ച വിളമ്പും.